അനാസ്ഥമൂലം മരണം: ഏഴു ലക്ഷം നഷ്ടപരിഹാരം

ന്യൂദൽഹി: ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം മരണപ്പെട്ട സ്ത്രീയുടെ മക്കൾക്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ  ഉപഭോക്തൃ കമീഷൻ ഉത്തരവിട്ടു.  
 ഹെ൪ണിയയുടെ ശസ്ത്രക്രിയ നടത്തുന്നതിനാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, അനസ്തേഷ്യയിലെ പിഴവുമൂലം ഇവ൪ക്ക് ചലനശേഷി നഷ്ടമാവുകയായിരുന്നു.  രക്തത്തിൽ ഓക്സിജൻെറ അളവ് കുറഞ്ഞതാണ് ചലനശേഷി നഷ്ടമാവാൻ കാരണമെന്ന് പോസ്റ്റ്മോ൪ട്ടത്തിൽ വ്യക്തമായിരുന്നു. ആശുപത്രിയിൽ ആവശ്യത്തിന് ഓക്സിജൻ സിലിണ്ട൪ ഇല്ലാഞ്ഞതാണ് ഇതിന് കാരണം. ഗുരുതരാവസ്ഥയിലായ ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ഏഴ് ദിവസത്തിനുശേഷം മരണപ്പെടുകയുമായിരുന്നു. ഇവരെ ചികിത്സിച്ച ഡോക്ടറും ആശുപത്രി അധികൃതരും കുറ്റവാളികളാണെന്ന് കമീഷൻ കണ്ടെത്തി. ശസ്ത്രക്രിയക്ക് ശേഷം അശ്രദ്ധമായാണ്  മുറിവുകൾ തുന്നിക്കൂട്ടിയതെന്നും പരാതിയുണ്ട്.  എന്നാൽ,  ആരോപണങ്ങൾ ആശുപത്രി അധികൃത൪ നിഷേധിച്ചു. ബന്ധുക്കളുടെ പരാതിയിൽ ദൽഹി ഉപഭോക്തൃ ഫോറം ഒരുലക്ഷം രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്. ഇതിനെതിരെ ദുരന്തത്തിനിരയായ സ്ത്രീയുടെ മക്കൾ അപ്പീൽ സമ൪പ്പിക്കുകയായിരുന്നു. സംസ്ഥാന ഫോറം അനുവദിച്ച തുക തുച്ഛമാണെന്ന വിലയിരുത്തലോടെയാണ് ദേശീയ ഉപഭോക്തൃ കമീഷൻ നഷ്ടപരിഹാര തുക ഏഴ് ലക്ഷമായി ഉയ൪ത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.