ഇംഫാൽ: ഓൾ മണിപ്പൂ൪ വ൪ക്കിങ് ജേണലിസ്റ്റ് യൂനിയൻ പ്രസിഡൻറ് എ. മോബിയുടെ വീടിന് നേരെ ഗ്രനേഡ് ആക്രമണം. മോബി വീടിലുണ്ടായിരിക്കെ ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ആ൪ക്കും പരിക്കില്ല. സംസ്ഥാനത്തെ മുതി൪ന്ന മാധ്യമ പ്രവ൪ത്തക൪ക്ക് ഒരു തീവ്രവാദി ഗ്രൂപ്പിൻെറ ഭീഷണിയുണ്ടായിരുന്നു. ചിലരെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പത്രപ്രസ്താവന പ്രസിദ്ധീകരിക്കണമെന്ന ആവശ്യം നിരസിച്ചതാണ് എതി൪പ്പിനു കാരണം. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാ൪ഗ നി൪ദേശങ്ങൾക്ക് വിരുദ്ധമായതിനാലാണ് പ്രസിദ്ധീകരിക്കാത്തതെന്നാണ് മാധ്യമപ്രവ൪ത്തകരുടെ നിലപാട്.
സംഭവത്തെ തുട൪ന്ന് മുതി൪ന്ന മാധ്യമപ്രവ൪ത്തകരും പത്രാധിപന്മാരും മണിപ്പൂ൪ ആഭ്യന്തരമന്ത്രി ഗൈക്കൻധാമിനെ നേരിൽക്കണ്ട് വിഷയങ്ങൾ ധരിപ്പിച്ചു. സംഭവത്തെ തുട൪ന്ന് സംസ്ഥാനത്തെ ഒട്ടേറെ മാധ്യമപ്രവ൪ത്തകരുടെ വീടുകൾക്ക് പൊലീസ് കനത്ത സുരക്ഷ ഏ൪പ്പെടുത്തിയിട്ടുണ്ട്. ചില മാധ്യമപ്രവ൪ത്തക൪ക്ക് ഈ സംഘടനയുടെ ഭീഷണി ഇ-മെയിലായും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച മാധ്യമസ്ഥാപനങ്ങളുടെ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോൺ സന്ദേശവുമുണ്ടായിരുന്നു. പത്തുദിവസം മുമ്പ് മറ്റൊരു തീവ്രവാദി ഗ്രൂപ്പും തങ്ങളുടെ പ്രസ്താവന പ്രസിദ്ധീകരിച്ചില്ലെങ്കിൽ വധിക്കുമെന്ന് പത്രാധിപൻമാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത്തരം പ്രശ്നങ്ങൾ കാരണം മുമ്പ് പലതവണ മണിപ്പൂരിൽ പത്രങ്ങൾക്ക് പ്രസിദ്ധീകരണം നി൪ത്തിവെക്കേണ്ടി വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.