ശൗചാലയങ്ങളില്‍ തൊഴിലാളി പീഡനം

തിരുവനന്തപുരം: സുലഭ് ശൗചാലയങ്ങളിൽ തൊഴിലാളികളെ പീഡിപ്പിച്ച് പൊതുജനങ്ങളെ കൊള്ളയടിക്കാൻ നീക്കമെന്ന് ആരോപണം; പ്രതിഷേധം ശക്തമാകുന്നു. ന്യൂദൽഹി ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന സുലഭ് ഇൻറ൪നാഷനൽ എന്ന സ്ഥാപനമാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ശൗചാലയങ്ങൾ നടത്തുന്നത്. അടുത്തകാലത്തായി തൊഴിലാളികൾ പ്രതിദിനം പിരിച്ചുകൊടുക്കേണ്ട തുക ഇരട്ടിയായി വ൪ധിപ്പിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ഈ തീരുമാനം പൊതുജനങ്ങളെ കൊള്ളയടിക്കാനാണെന്ന് കാണിച്ച് ചില ട്രേഡ്യൂനിയനുകൾ രംഗത്തുവന്നു.
തുക തോന്നിയപോലെ പിരിക്കാൻ സൗകര്യമൊരുക്കുന്ന ഈ തീരുമാനത്തെ എതി൪ത്ത ജീവനക്കാരെ പിരിച്ചുവിടുകയും പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്നതായി ഇവ൪ ആരോപിക്കുന്നു. പൊതുജനങ്ങളുടെ സൗകര്യാ൪ഥം സ്ഥാപിച്ചിട്ടുള്ള ശൗചാലയങ്ങൾ ഇതോടെ വൃത്തിഹീനമായ അവസ്ഥയിലായെന്നും പരാതിയിൽ പറയുന്നു. കെ.എസ്.ആ൪.ടി.സി, ടൂറിസം വകുപ്പ്, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവയുടെ സ്ഥലങ്ങളിലാണ് ശൗചാലയങ്ങൾ പ്രവ൪ത്തിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. മിനിമം ശമ്പളം പോലും നൽകാതെ കടുത്ത തൊഴിലാളി പീഡനമാണ് നടക്കുന്നതെന്ന് സി.ഐ.ടി.യു നേതാക്കൾ ആരോപിക്കുന്നു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാൻ മാനേജ്മെൻറ് തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.