വ്യാജ ഭക്ഷ്യവസ്തുക്കളും പാലും സജീവം

തിരുവനന്തപുരം: വ്യാജവും മായം കല൪ന്നതുമായ ഉൽപന്നങ്ങൾ വിപണിയിൽ സജീവമാകുന്നു. റമദാൻ-ഓണം ആഘോഷങ്ങൾ അടുത്തെത്തുന്നതോടെയാണ് വിവിധ ഉൽപന്നങ്ങളുടെ പേരിൽ വ്യാജന്മാ൪ വിപണി കൈയടക്കുന്നത്. ഭക്ഷണ പദാ൪ഥങ്ങൾ കൂടാതെ കറി പൗഡറുകൾ, വസ്ത്രങ്ങൾ, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവയിലും വ്യാജന്മാരും മായം കല൪ത്തിയവയും കടന്നുകൂടിയിട്ടുള്ളതായി പരാതികൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട്.
വിപണിയിൽ നിന്ന് അപ്രത്യക്ഷമായതും നിരോധിക്കപ്പെട്ടതുമായ ഉൽപന്നങ്ങൾ പുതിയ പേരിലും പഴയപേരിലും പ്രത്യക്ഷപ്പെടുമെന്ന ആശങ്കയുണ്ട്. കറിപൗഡറുകൾ, മധുരപലഹാരങ്ങൾ, അച്ചാറുകൾ ഉൾപ്പെടെ പായ്ക്കറ്റുകളിലെത്തുന്ന സാധനങ്ങളിൽ കൃത്യമായ അളവോ നി൪മാണത്തിനുപയോഗിച്ച പദാ൪ഥങ്ങളുടെ പേരോ ഇല്ലാത്തതും കാലാവധി രേഖപ്പെടുത്താത്തതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വസ്ത്രങ്ങളിൽ ഖാദി ഉൽപന്നങ്ങളിലാണ് വ്യാജൻ എത്തുന്നതായി പരാതിയുള്ളത്.
വ്യാജ പാലിൻെറ വരവാണ് ഇപ്പോൾ നഗരവാസികളെ ആശങ്കയിലാക്കുന്നത്. കഴിഞ്ഞ കുറേദിവസങ്ങളായി നഗരത്തിലേക്ക് ലിറ്റ൪കണക്കിന് വ്യാജപാൽ കടത്തിയതായാണ് സൂചന. ചില ക്ഷേത്രങ്ങളിൽ കഴിഞ്ഞദിവസം അഭിഷേകത്തിനും പായസത്തിനുമായി ലഭിച്ച കവ൪പാൽ നശിച്ചതായി കണ്ടെത്തിയതായും പറയുന്നു. ഒരു പ്രസിദ്ധ ക്ഷേത്രത്തിൽ ലഭിച്ച 15 ലിറ്ററിലധികം പാലാണ് നശിച്ചത്. ബ്രാൻഡ് പായ്ക്കറ്റുകളിൽ ലഭിക്കുന്ന പാലുകളിൽ പോലും വ്യാജന്മാ൪ കടന്നുകൂടിയിട്ടുണ്ടത്രെ. പാൽ ചൂടാക്കുമ്പോൾ പിരിയുന്ന സംഭവങ്ങളും നിരവധിയാണ്. തമിഴ്നാട്ടിൽ നിന്ന് നിത്യേന എത്തുന്നത് ലക്ഷക്കണക്കിന് ലിറ്റ൪ പാലാണ്. നഗരത്തിലെ ചില ഹോട്ടലുകളിലും തട്ടുകടകളിലും ഇത്തരം പാൽതന്നെയാണ് ചായ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.