തിരുവനന്തപുരം: മോഷണശ്രമത്തിനിടെ യുവാവ് പിടിയിൽ. നേമം മനുകുലാദിച്ചമംഗലം അരുവാക്കോട് കരിത്തലയ്ക്കൽ വീട്ടിൽ പ്രതീഷ് കുമാറാണ് നേമം പൊലീസിൻെറ പിടിയിലായത്. പാപ്പനംകോട് അരുവാക്കോട് വത്സലകുമാരിയുടെ വീട്ടിൽ മോഷണത്തിന് ശ്രമിക്കവെയാണ് പിടിയിലായത്. വീടിൻെറ ജനൽ കമ്പി വളച്ച് അകത്തുകയറി അലമാര കുത്തിത്തുറക്കാൻ ശ്രമിക്കവേ ശബ്ദം കേട്ട് വീട്ടുകാ൪ ഉണ൪ന്നപ്പോൾ ഓടി രക്ഷപ്പെട്ട പ്രതിയെ നേമം സ൪ക്കിൾ ഇൻസ്പെക്ട൪ അനിൽ കുമാ൪, എസ്.ഐ അജയകുമാ൪, സിവിൽ ഓഫിസ൪മാരായ ബൈജു, സജീവ് കുമാ൪, അനിൽ, ശ്രീകുമാ൪, സോൾവിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.