മണ്ണിടിച്ചിലും വെള്ളപ്പൊക്കവും: തീവണ്ടികള്‍ റദ്ദാക്കി

മംഗലാപുരം: കനത്ത മഴയിൽ ദക്ഷിണ കനറയിലെ ശ്രീബാഗിലു, യദേകുമാരി എന്നീ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പലയിടങ്ങളിലായി പാളത്തിൽ മണ്ണിടിഞ്ഞു വീണ് തീവണ്ടികൾ റദ്ദാക്കി.  മംഗലാപുരം വഴിയുള്ള കണ്ണൂ൪-യശ്വന്ത്പൂ൪ എക്സ്പ്രസ് ചൊവ്വാഴ്ച സ൪വീസ് നടത്തിയിരുന്നില്ല. യശ്വന്ത്പൂ൪-കണ്ണൂ൪ എക്സ്പ്രസ് ബുധനാഴ്ചയും റദ്ദാക്കി. കാ൪വാ൪-യശ്വന്ത്പൂ൪ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.കനത്ത മഴ ദക്ഷിണ കനറയിൽ കനത്ത നാശം വിതച്ചു. നേത്രാവതി പുഴ കരകവിഞ്ഞും മണ്ണിടിഞ്ഞും സംഭവിച്ച നാശനഷ്ടങ്ങൾ കണക്കാക്കിവരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.