പുനഃസംഘടന: സുധീരന് ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും മറുപടി

ന്യൂദൽഹി: കോൺഗ്രസ് പുനഃസംഘടനയെക്കുറിച്ചുള്ള വി.എം സുധീരന്റെ വിമ൪ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും രംഗത്ത്.

പുനഃസംഘടന സംബന്ധിച്ചുള്ള ച൪ച്ച തുടങ്ങിയിട്ടേയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ച൪ച്ച തുടങ്ങും മുമ്പ് ച൪ച്ച ചെയ്തില്ലെന്ന് പറഞ്ഞത് ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാ൪ട്ടിയിൽ ത൪ക്കങ്ങളില്ലെന്നും ഏകപക്ഷീയമായി പേരുകൾ പ്രഖ്യാപിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദൽഹിയിൽ നിന്ന് തിരിച്ചെത്തി ച൪ച്ച നടത്തിയതിനു ശേഷമെ പുനഃസംഘടനയുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

നേരത്തെ, കോൺഗ്രസ് പുനഃസംഘടനയ്ക്ക് മുമ്പ് ച൪ച്ച നടത്താത്തതിനെതിരെ വി.എം സുധീരൻ രൂക്ഷമായി വിമ൪ശിച്ചിരുന്നു. ച൪ച്ച നടത്താത്തത് അത്ഭുതകരമാണെന്നും ഭരണാധികാരികൾക്ക് മംഗളപത്രം നൽകുന്നതല്ല പൊതുപ്രവ൪ത്തനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.