എന്‍.ഡി.എയില്‍ വീണ്ടും പ്രധാനമന്ത്രിത്തര്‍ക്കം

ന്യൂദൽഹി: പ്രധാനമന്ത്രി സ്ഥാനാ൪ഥിയെ ചൊല്ലി എൻ.ഡി.എയിൽ ത൪ക്കം വീണ്ടും മുറുകുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയാക്കില്ലെന്നതിന് വ്യക്തമായ ഉറപ്പുവേണമെന്ന് പ്രധാനഘടക കക്ഷി ജനതാദൾ-യുവിൻെറ നേതാവും ബിഹാ൪ മുഖ്യമന്ത്രിയുമായ നിതീഷ് കുമാ൪ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സ്ഥാനാ൪ഥി സംബന്ധിച്ച് ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും ഘടകകക്ഷികളുമായി ആലോചിച്ച് മാത്രമേ ഇക്കാര്യത്തിൽ എന്തുനടപടിയും സ്വീകരിക്കുകയുള്ളൂവെന്നും ബി.ജെ.പി  പ്രസിഡൻറ് നിതിൻ ഗഡ്കരി നിതീഷ്കുമാറിന് ഉറപ്പുനൽകി.  
 പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി സ്വയം ഉയ൪ത്തിക്കാട്ടാനുള്ള നരേന്ദ്രമോഡിയുടെ നീക്കങ്ങളാണ് നിതീഷ്കുമാറിനെ ചൊടിപ്പിക്കുന്നത്. ബി.ജെ.പിയുടെ മുംബൈ ദേശീയ എക്സിക്യൂട്ടിവിൽ പാ൪ട്ടിയിലെ തൻെറ ബദ്ധശത്രുവായ സഞ്ജയ് ജോഷിയെ പുകച്ചു പുറത്തുചാടിച്ച മോഡി ബി.ജെ.പി പ്രസിഡൻറ് നിതിൻ ഗഡ്കരിയുടെ പിന്തുണയോടെയാണ് പ്രധാനമന്ത്രി സ്ഥാനാ൪ഥിത്വത്തിന് ചരടുവലി തുടങ്ങിയത്. നാലുമാസത്തിനുശേഷം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ  അധികാരം നിലനി൪ത്താനായാൽ അതിൻെറ തിളക്കവുമായി മോഡി പ്രധാനമന്ത്രി സ്ഥാനാ൪ഥിത്വത്തിന് പിടിമുറുക്കും. ഇത് തിരിച്ചറിഞ്ഞാണ് മോഡിയുമായി നേരത്തേ ഉടക്കിനിൽക്കുന്ന നിതീഷ്കുമാ൪ മുൻകൂട്ടി വെടിപൊട്ടിച്ചത്.
  എൻ.ഡി.എക്കൊപ്പം നിൽക്കുമ്പോഴും ബിഹാറിലെ മുസ്ലിംവോട്ടിലാണ് നിതീഷിൻെറ കണ്ണ്. മോഡി കേന്ദ്രസ്ഥാനത്തു വരുമ്പോൾ തനിക്ക് ലഭിക്കാനിടയുള്ള മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ ചോരുമെന്ന ഭയം നിതീഷിനുണ്ട്. മുസ്ലിം വോട്ടുകളെ ലാലുവോ രാംവിലാസ് പാസ്വാനോ സ്വാധീനിച്ചാൽ ബിഹാറിൽ നിതീഷിന് കനത്ത നഷ്ടം സഹിക്കേണ്ടിവരും. 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വരുമെന്ന് കരുതുന്ന തൂക്കുസഭയിൽ തനിക്കും ഒരു സാധ്യത നിതീഷ് കാണുന്നുണ്ട്. കോൺഗ്രസിനും ബി.ജെ.പിക്കും തനിച്ച് ഭൂരിപക്ഷം കിട്ടാതെ വന്നാൽ, പ്രാദേശിക കക്ഷികളായിരിക്കും നി൪ണായകമാവുക. അത്തരമൊരു ഘട്ടത്തിൽ ഒരുപക്ഷേ, പ്രധാനമന്ത്രിക്കസേര അകലെയായിരിക്കില്ലെന്നാണ് നിതീഷിൻെറ കണക്കുകൂട്ടൽ.
 നിതീഷിന് ബിഹാ൪ ബി.ജെ.പി ഘടകത്തിൻെറ പിന്തുണയുമുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാ൪ഥി നി൪ണയത്തിനിടെ പ്രധാനമന്ത്രി സ്ഥാനാ൪ഥി വിഷയവും നിതീഷ് ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനാ൪ഥിയെ മുൻകൂട്ടി തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട നിതീഷ് സ്ഥാനാ൪ഥി മതേതര  പ്രതിച്ഛായയുള്ള ആളായിരിക്കണമെന്നും മതഭ്രാന്തരായ നേതാക്കളെ  ജനങ്ങൾ പിന്തുണക്കില്ലെന്നുമാണ്  പറഞ്ഞത്. നിതീഷിൻെറ നി൪ദേശം പരിഗണിക്കാമെന്ന് ബി.ജെ.പി നേതൃത്വം ഉറപ്പുനൽകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.