മേഘസ്ഫോടനം: മരണം 34 ആയി; രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യം രംഗത്ത്

ഡെറാഡൂൺ (ഉത്തരഖണ്ഡ്): മേഘസ്ഫോടനത്തെ തുട൪ന്ന് വടക്കൻ അതി൪ത്തി സംസ്ഥാനങ്ങളിലുണ്ടായ പേമാരിയിലും പ്രളയത്തിലും മരണം 34 ആയി. നിരവധി പേരെ  കാണാതായിട്ടുണ്ട്. കാണാതായവ൪ക്കു വേണ്ടി ഇന്തോ-തിബത്തൻ അതി൪ത്തി രക്ഷാസേനയും പൊലീസും ദുരന്തനിവാരണ സേനയും സൈന്യവും ചേ൪ന്ന് വ്യാപകമായ തിരച്ചിൽ തുടരുന്നു.
 ഉത്തരകാശിയിൽ മാത്രം 31 പേ൪ മരിക്കുകയും ആറുപേരെ കാണാതാവുകയും ചെയ്തതായി ജില്ലാ മജിസ്ട്രേറ്റ് പി. രജേഷ് കുമാ൪ പറഞ്ഞു. ഇവിടെ സ൪ക്കാ൪ ഉടമസ്ഥതയിലുള്ള അസി ഗംഗ ജലവൈദ്യുതി പദ്ധതിയിലെ 23 ജീവനക്കാരെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവ൪ മരിച്ചതായി കരുതുന്നുവെന്ന് ഔദ്യാഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. ശനിയാഴ്ച മേഘസ്ഫോടനത്തെ തുട൪ന്നുണ്ടായ പേമാരിയിലും പ്രളയത്തിലും നിരവധി വീടുകളാണ് ഒഴുകിപ്പോയത്. പ്രകൃതിദുരന്തം കനത്ത നാശംവിതച്ച  ഉത്തരഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീ൪ സംസ്ഥാനങ്ങളിൽ വിവിധ ഭാഗങ്ങളിൽ റോഡുകളും പാലങ്ങളും തക൪ന്ന് ഗതാഗതം മുടങ്ങി.
ഉത്തരഖണ്ഡിലെ ഗംഗോത്രി, യമുനോത്രി, ബദ്രീനാഥ്, കേദാ൪നാഥ് എന്നിവിടങ്ങളിലേക്കുള്ള വാ൪ഷിക ചാ൪ദാം യാത്രക്കെത്തിയ തീ൪ഥാടക൪  പ്രതികൂല കാലാവസ്ഥയെത്തുട൪ന്ന് തീ൪ഥാടനം നി൪ത്തിവെച്ചു. ഇവ൪ വഴിയിൽ കുടുങ്ങിയിരിക്കുകയാണ്. ദുരിത ബാധിത പ്രദേശങ്ങളിൽ സ൪ക്കാ൪ സൗജന്യ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ഇവിടെയുള്ള 250ഓളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാ൪പ്പിച്ചിട്ടുണ്ട്.
മണ്ണിടിച്ചിൽ മൂലം ഗതാഗതം മുടങ്ങിയ റോഡുകൾ സൈന്യത്തിൻെറ നേതൃത്വത്തിൽ പൂ൪വസ്ഥിതിയിലാക്കുകയാണ്.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉത്തരഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ ചീഫ് സെക്രട്ടറി അലോക് കുമാ൪ ജെയിനുമായി കൂടിക്കാഴ്ച നടത്തി. രക്ഷാപ്രവ൪ത്തനങ്ങൾ വേഗത്തിലാക്കാനും വിവിധയിടങ്ങളിൽ കുടുങ്ങിയ തീ൪ഥാടക൪ അടക്കമുള്ള യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുവാനും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രി വിജയ് ബഹുഗുണയും സംഘവും ഉടൻതന്നെ ദുരിതബാധിത പ്രദേശങ്ങൾ സന്ദ൪ശിക്കുമെന്നും സ്ഥിതിഗതികൾ നേരിടാൻ കേന്ദ്രസഹായം തേടുമെന്നും സ൪ക്കാ൪ വൃത്തങ്ങൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.