ഗീലാനിയുടെ വീട്ടുതടങ്കലിനെതിരെ രാം ജത്മലാനി

ശ്രീനഗ൪: ഹു൪റിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയെ അനിശ്ചിതമായി വീട്ടുതടങ്കലിൽ പാ൪പ്പിക്കുന്നതിനെതിരെ പ്രമുഖ അഭിഭാഷകൻ രാം ജത്മലാനി രംഗത്ത്. മുൻ കേന്ദ്ര നിയമമന്ത്രിയും സുപ്രീംകോടതിയിലെ മുതി൪ന്ന അഭിഭാഷകനുമായ ജത്മലാനിയാണ് ഗിലാനിയെ തുട൪ച്ചയായി വീട്ടുതടങ്കലിൽ പാ൪പ്പിക്കുന്നതിനെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച് ഹൈദ൪പോറയിലെ വസതിയിൽ കഴിയുന്ന ഗിലാനിയെ ജത്മലാനി ഫോണിൽ ബന്ധപ്പെട്ടു.
ദൽഹി പ്രത്യേക കോടതിയിൽ വിചാരണ നേരിടുന്ന മറ്റൊരു ഹു൪റിയത്ത് വിഘടനവാദി നേതാവ് ഗുലാം മുഹമ്മദ് ഭട്ടിന് വേണ്ടിയും രാം ജത്മലാനിയാണ് കോടതിയിൽ ഹാജരാവുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.