ന്യൂദൽഹി: സിവിൽ എവിയേഷൻ മുൻ സെക്രട്ടറി നസീം സെയ്ദി തെരഞ്ഞെടുപ്പ് കമീഷണറാകും. കേന്ദ്രസ൪ക്കാ൪ ഇക്കാര്യത്തിൽ തീരുമാനമെടുത്തതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വെളിപ്പെടുത്തി. പ്രാദേശിക, ന്യൂനപക്ഷ പ്രാതിനിധ്യം പരിഗണിച്ചാണ് സെയ്ദിയുടെ നിയനം. സെയ്ദിയെ തെരഞ്ഞെടുപ്പ് കമീഷണറാക്കുന്നത് സംബന്ധിച്ച ഫയൽ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പരിണനയിലാണ്. ഉടൻ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.