ഇന്‍ഷുറന്‍സ് അപേക്ഷ നിരസിച്ച കമ്പനിക്ക് പിഴ

ന്യൂദൽഹി: പോളിസി ഉടമയുടെ നഷ്ടപരിഹാര അപേക്ഷ അനാവശ്യ കാരണം നിരത്തി തള്ളിയെന്ന പരാതിയിൽ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിക്കെതിരെ ഉപഭോക്തൃ ഫോറത്തിന്റെ വിധി. ഉപഭോക്താവിന് നഷ്ടപരിഹാരമായി 9.73 ലക്ഷം രൂപയും അപേക്ഷ നിരസിച്ചതിനുള്ള പിഴയായി 1.5 ലക്ഷം രൂപയും നൽകാൻ ഫോറം വിധിച്ചു.
ഗൗരവ് ഗുപ്ത എന്നയാൾ തന്റെ ട്രക് മോഷണം പോയി എന്ന് ചൂണ്ടിക്കാണിച്ച് സമ൪പ്പിച്ച ഇൻഷുറൻസ് കെ്ളയിം ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി നിരസിച്ചിരുന്നു. 2006 ജൂലൈ 20നാണ് ട്രക് മോഷണം പോയത്. ഇതുസംബന്ധിച്ച് ഗുപ്ത ജൂലൈ 25ന് പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. എന്നാൽ, പരാതി നൽകാൻ വൈകിയെന്ന് കാണിച്ചാണ് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നിരസിച്ചത്.
എന്നാൽ, ഹരജിക്കാരൻ സമയത്ത് പരാതി സമ൪പ്പിച്ചിട്ടുണ്ടെന്ന് സ൪വേയറുടെ റിപ്പോ൪ട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉപഭോക്തൃ ഫോറം അധ്യക്ഷൻ സി.കെ. ചതു൪വേദി ചൂണ്ടിക്കാട്ടി. ഇല്ലാത്ത കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ച ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽനിന്ന് 50,000 രൂപ ഈടാക്കണമെന്നും ഫോറം നി൪ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.