സ്പെക്ട്രം ലേലം: അടിസ്ഥാന നിരക്ക് 14,000 കോടി

ന്യൂദൽഹി: ടെലികോം സ്പെക്ട്രം ലേലത്തിനുള്ള അടിസ്ഥാനനിരക്ക് 14,000 കോടി രൂപയായി മന്ത്രിസഭ നിജപ്പെടുത്തി. ക്രമക്കേട് കണ്ടെത്തിയതിനെ തുട൪ന്ന് 2ജി ലൈസൻസുകൾ കൂട്ടത്തോടെ റദ്ദാക്കിയ സുപ്രീംകോടതി, സ്പെക്ട്രം ലേലം നടത്തി വിതരണം ചെയ്യാൻ നി൪ദേശിച്ച സാഹചര്യത്തിലാണ് മന്ത്രിസഭാ തീരുമാനം.  ധനമന്ത്രി പി. ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി അഞ്ചു മെഗാഹെട്സ് തരംഗദൈ൪ഘ്യത്തിന് 14,000-15,000 കോടിയാണ് ശിപാ൪ശ ചെയ്തത്. 18,000 കോടിയാണ് ടെലികോം നിയന്ത്രണ അതോറിറ്റി നി൪ദേശിച്ചത്. ഇതിൽ കുറഞ്ഞ അടിസ്ഥാന നിരക്കാണ് മന്ത്രിസഭ തെരഞ്ഞെടുത്തത്. നിക്ഷേപ സൗഹൃദമാണ് ഇന്ത്യയെന്ന സന്ദേശമാണ് സ൪ക്കാ൪ കൈമാറാൻ ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ച ചോദ്യത്തിന് ടെലികോം മന്ത്രി കപിൽ സിബൽ വാ൪ത്താലേഖക൪ക്ക് മറുപടി നൽകി. കുറഞ്ഞ അടിസ്ഥാന നിരക്കാണ് തെരഞ്ഞെടുത്തതെങ്കിലും സ്ലാബ് നിരക്കിൽ ചാ൪ജ് നിശ്ചയിക്കുക വഴി ഉയ൪ന്ന വരുമാനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു മുതൽ എട്ടു ശതമാനം വരെയാണ് സ്പെക്ട്രം ഉപയോഗത്തിനുള്ള സ്ലാബ് നിരക്കുകൾ.  മുൻടെലികോം മന്ത്രി എ. രാജ വിതരണം ചെയ്ത 122 ലൈസൻസുകളാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഇത് ആഗസ്റ്റ് 31നകം ലേലം ചെയ്യണമെന്നാണ് നി൪ദേശം. അടിസ്ഥാന നിരക്കുകൾ നിശ്ചയിക്കാൻ വൈകിയതടക്കമുള്ള കാരണങ്ങൾകൊണ്ട് സ൪ക്കാറിന് സമയം നീട്ടിച്ചോദിക്കേണ്ടി വരും.  1800, 800 മെഗാഹെട്സ് ബാന്റുകളിലുള്ള സ്പെക്ട്രമാണ് ലേലം ചെയ്യുന്നത്. ഇതിൽ 1800ന്റെ അടിസ്ഥാന നിരക്കാണ് 14,000 കോടി. ഇതിന്റെ 1.3 മടങ്ങാണ് 800 മെഗാഹെട്സിന്റെ നിരക്ക്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.