വൈദ്യുതി മുടക്കം ആവര്‍ത്തിക്കില്ല -മന്ത്രി മൊയ്‌ലി

ന്യൂദൽഹി: ഉത്തരേന്ത്യയിൽ ജനജീവിതം സ്തംഭിപ്പിച്ച വൈദ്യുതിമുടക്കം ആവ൪ത്തിക്കില്ലെന്ന് ഊ൪ജമന്ത്രി വീരപ്പമൊയ്ലിയുടെ ഉറപ്പ്. ഊ൪ജ മന്ത്രാലയത്തിലെത്തി ചുമതല ഏറ്റെടുത്ത ശേഷം മാധ്യമപ്രവ൪ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില സംസ്ഥാനങ്ങൾ അനുവദിച്ചതിലും കൂടുതൽ വൈദ്യുതി എടുത്തതാണ്  വൈദ്യുതി മുടക്കത്തിൻെറ കാരണമെന്ന ആരോപണം ചൂണ്ടിക്കാണിച്ചപ്പോൾ, ഏതെങ്കിലും സംസ്ഥാനങ്ങളെ കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് മൊയ്ലി മറുപടി നൽകി. പഴിചാരൽ നടത്തിക്കൊണ്ടൊരു തുടക്കം ആഗ്രഹിക്കുന്നില്ല. വൈദ്യുതിവിതരണം തടസ്സമില്ലാതെ നടത്താനുള്ള സംവിധാനം ഒരുക്കുന്നതിനാണ് ആദ്യത്തെ പരിഗണന.
പ്രശ്നഭരിതമായ സമയത്ത് ഊ൪ജ വകുപ്പിൻെറ അധിക ചുമതല ലഭിച്ചത് വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്നും വീരപ്പമൊയ്്ലി പറഞ്ഞു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നോ൪ത്ത്, ഈസ്റ്റേൺ, നോ൪ത്ത് ഈസ്റ്റേൺ പവ൪ ഗ്രിഡുകളിലുണ്ടായ തകരാറിനെ തുട൪ന്ന് ദൽഹി ഉൾപ്പെടെ 20 സംസ്ഥാനങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങിയിരുന്നു. രാജ്യത്തെ 60 കോടി ജനങ്ങളെയാണ് വൈദ്യുതിമുടക്കം നേരിട്ട് ബാധിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ തുടങ്ങിയ തകരാ൪ രാത്രി വൈകിയാണ് പൂ൪ണമായും പരിഹരിച്ചത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.