ന്യൂദൽഹി: അലഹബാദിലെ ഹാരിഷ് ചന്ദ്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ഭൗതികശാസ്ത്രജ്ഞൻ അശോക് സെൻ ലോകത്തിലേറ്റവും കൂടുതൽ തുക സമ്മാനമുള്ള അക്കാദമിക പുരസ്കാരത്തിന് അ൪ഹനായി. ആദ്യ യൂറി മിൽന൪ ഫണ്ടമെൻറൽ ഫിസിക്സ് പുരസ്കാരത്തിൻെറ ഒമ്പതു ജേതാക്കളിൽ ഒരാളാണ് അശോക് സെൻ. 16.7 കോടി രൂപയാണ് സമ്മാനം.
നൊബേൽ പുരസ്കാരത്തിൻെറ മൂന്നിരട്ടി വരും ഈ തുക. ഭൗതികശാസ്ത്ര ബിരുദവിദ്യാ൪ഥിയായിരിക്കെ കോളജ് വിട്ട് പിന്നീട് ഫേസ്ബുക്, ട്വിറ്റ൪ തുടങ്ങിയ കമ്പനികളിൽ നിക്ഷേപകനായി കോടികൾ സമ്പാദിച്ച യൂറി മിൽനറാണ് അടിസ്ഥാനഭൗതികശാസ്ത്രത്തിൽ സംഭാവനകൾ നൽകുന്ന യുവഗവേഷക൪ക്കായി പുരസ്കാരം ഏ൪പ്പെടുത്തിയത്. ഈ വ൪ഷത്തെ ഒമ്പതു ജേതാക്കളാണ് അടുത്ത വ൪ഷത്തെ വിജയികളെ തെരഞ്ഞെടുക്കുക. അശോക് സെന്നിന് 2001ൽ പത്മശ്രീയും 1994ൽ എസ്.എസ്.ഭട്നാഗ൪ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.