സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: പി.ജയരാജൻെറ അറസ്റ്റിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് സി.പി.എം നടത്തിയ മാ൪ച്ചിൽ സംഘ൪ഷം. സെക്രട്ടേറിയറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന യൂത്ത് കോൺഗ്രസിൻെറയും മുസ്ലിംലീഗിൻെറയും ബോ൪ഡുകൾ നശിപ്പിച്ചു. പൊലീസ് സംയമനം പാലിച്ചതിനാൽ വൻ സംഘ൪ഷം ഒഴിവായി.
എ.കെ.ജി സെൻററിന് മുന്നിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രകടനമായെത്തിയ പ്രവ൪ത്തക൪ കുറെ നേരം പെലീസുമായി ഉന്തുംതള്ളും നടത്തുകയും ബാരിക്കേഡുകൾ തള്ളിമാറ്റാൻ ശ്രമിക്കുകയും ചെയ്തു. നേതാക്കളിടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ജയരാജൻെറ അറസ്റ്റ് വിവരം പുറത്തുവന്നപ്പോൾ തന്നെ യൂനിവേഴ്സിറ്റി കോളജ് കേന്ദ്രീകരിച്ച് എസ്.എഫ്.ഐ പ്രവ൪ത്തകരും എം.എൽ.എ ഹോസ്റ്റൽ കേന്ദ്രീകരിച്ച് ഡി.വൈ.എഫ്.ഐ പ്രവ൪ത്തകരും എ.കെ.ജി സെൻറ൪ കേന്ദ്രീകരിച്ച് സി.പി.എം പ്രവ൪ത്തകരും പ്രതിഷേധത്തിന് ഒരുങ്ങിയിരുന്നു. ആദ്യം എസ്.എഫ്.ഐ പ്രവ൪ത്തക൪ സെക്രട്ടേറിയറ്റിലേക്ക് മാ൪ച്ച് നടത്താൻ തീരുമാനിക്കുമ്പോൾ വിളപ്പിൽശാല സമരസമിതി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുകയായിരുന്നു. ഇവരെ എസ്.എഫ്.ഐയുടെ പ്രകടനത്തിന് മുന്നോടിയായി കൻേറാൺമെൻറ് ഗേറ്റിലേക്ക് പൊലീസ് മാറ്റി. തുട൪ന്ന് എസ്.എഫ്.ഐ പ്രവ൪ത്തക൪ സമാധാനപരമായി പ്രകടനം നടത്തി ആശാൻ സ്ക്വയറിലേക്ക് മടങ്ങിയ ശേഷമാണ് സി.പി.എമ്മിൻെറ നേൃത്വത്തിൽ വൻ പ്രകടനം വന്നത്.
ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ, സി.ജയൻബാബു, ബി.ബിജു, സി.റഹിം, കെ. എസ്.സുനിൽ കുമാ൪, ബാലമുരളി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. തുട൪ന്ന് വിവിധ സ൪വീസ് സംഘടനകളുടെയും മറ്റും നേതൃത്വത്തിലും പ്രതിഷേധങ്ങൾ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.