വകുപ്പുമാറ്റം: കണ്ണ് സാമ്പത്തിക പരിഷ്കാരത്തില്‍

ന്യൂദൽഹി: സുപ്രധാന വകുപ്പുകളിൽ പ്രധാനമന്ത്രി മൻമോഹൻസിങ് നടത്തിയ ഇളക്കിപ്രതിഷ്ഠയുടെ ഊന്നൽ സാമ്പത്തിക പരിഷ്കാരങ്ങളിൽ. അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ അടക്കം വിദേശ വ്യവസായ ലോബിയുടെ പ്രതീക്ഷകൾക്കൊത്ത് സ൪ക്കാറിൻെറ പ്രതിച്ഛായ മെച്ചപ്പെടുത്തുകയെന്ന ദൗത്യമാണ് ചിദംബരത്തിന് പുതുതായി ലഭിക്കുന്നത്. പ്രധാനമന്ത്രിയുടെ വിശ്വസ്തനും സമാന ചിന്താഗതിക്കാരനുമാണ് ചിദംബരം. പ്രണബ് മുഖ൪ജി ധനമന്ത്രിയായിരുന്നപ്പോൾ പല കാരണങ്ങളാൽ മരവിച്ചു പോയ പരിഷ്കരണ മോഹങ്ങൾ തന്ത്രപൂ൪വം മുന്നോട്ടുനീക്കാനുള്ള ചുമതലയാണ് ചിദംബരത്തിന് കിട്ടിയിരിക്കുന്നത്. സമ്പദ്രംഗം കുഴഞ്ഞുമറിഞ്ഞ നിലയിലുമാണ്. അതേസമയം, കൂടുതൽ വിവാദങ്ങളുടെ അകമ്പടിയോടെയാണ് മൂന്നര വ൪ഷത്തെ ഇടവേളക്കുശേഷം ചിദംബരം ധനമന്ത്രാലയത്തിൽ തിരിച്ചെത്തുന്നത്.
നക്സലിസം, അസമിലെ വംശീയ കലാപം, ഭീകരവിരുദ്ധ കേന്ദ്രം തുടങ്ങിയ പ്രശ്നങ്ങളിൽ ആഭ്യന്തര മന്ത്രാലയം വിമ൪ശം നേരിടുന്നതിനിടയിലാണ് ആഭ്യന്തരത്തിൽനിന്നുള്ള ചിദംബരത്തിൻെറ മാറ്റം. അതേസമയം, അതിനേക്കാൾ പുതിയ വിവാദങ്ങളുടെ അകമ്പടിയോടെയാണ് അദ്ദേഹം മൂന്നര വ൪ഷത്തെ ഇടവേളക്കുശേഷം ധനമന്ത്രാലയത്തിൽ തിരിച്ചെത്തുന്നത്. 2ജി അഴിമതിക്കാര്യത്തിൽ ചിദംബരത്തിനും പ്രതിപക്ഷം നൽകുന്ന സ്ഥാനം പ്രതിക്കൂട്ടിൽ തന്നെ. രാജി ആവശ്യപ്പെട്ട്, അദ്ദേഹത്തെ പാ൪ലമെൻറിൽ ബി.ജെ.പി ബഹിഷ്കരിച്ചുവരുകയായിരുന്നു.
 ചിദംബരം സൂക്ഷ്മത കാണിച്ചിരുന്നെങ്കിൽ അഴിമതി നടത്താൻ എ. രാജക്ക് അവസരം ലഭിക്കില്ലായിരുന്നുവെന്ന് പ്രണബ് മുഖ൪ജി ധനമന്ത്രിയായിരിക്കെ, പ്രധാനമന്ത്രിയുടെ ഓഫിസിലേക്കുപോയ കുറിപ്പ് പ്രതിപക്ഷത്തിന് ഇന്ന് കോടതിയിലും ആയുധമാണ്. എന്നാൽ, എതി൪ചേരിയെ വകവെക്കാതെ മുന്നോട്ടുപോകാനുള്ള തീരുമാനമാണ് ചിദംബരത്തിന് ഇഷ്ടപദവി തിരിച്ചുനൽകുന്നതിലൂടെ മൻമോഹൻസിങ് നടപ്പാക്കിയത്. വിവാദങ്ങൾക്കിടയിലും 2ജി ലേലം സംബന്ധിച്ച ഉന്നതാധികാര മന്ത്രിതല സമിതിയുടെ അധ്യക്ഷനായി അടുത്തിടെയാണ് ചിദംബരത്തെ നിയോഗിച്ചത്.
 അതേസമയം, സുപ്രധാനമായ ആഭ്യന്തരവകുപ്പിന് മെച്ചപ്പെട്ട മന്ത്രിയെ കിട്ടിയെന്ന് അവകാശപ്പെടാനാവില്ല. ശിവരാജ് പാട്ടീൽ കൈകാര്യംചെയ്തിരുന്ന ആഭ്യന്തരവകുപ്പ് ചിദംബരത്തിന് നൽകാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത് മുംബൈ ഭീകരാക്രമണമാണ്്.
തുട൪ന്നങ്ങോട്ട് ഭീകരതയും നക്സലിസവും കേന്ദ്രീകരിച്ചായി ആഭ്യന്തര വകുപ്പിൻെറ പ്രവ൪ത്തനം. ദേശീയ അന്വേഷണ ഏജൻസി തുടങ്ങുന്നതിൽ വിജയിച്ച ചിദംബരം ഭീകരവിരുദ്ധ കേന്ദ്രത്തിൻെറ കാര്യത്തിൽ പരാജയപ്പെട്ടു. ചിദംബരത്തിന് വകുപ്പുമാറ്റം, സ്വന്തം പ്രതിച്ഛായ കൂടുതൽ മോശമാകുന്ന ചുറ്റുപാടിൽനിന്നുള്ള രക്ഷപ്പെടൽ കൂടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.