ഗവേഷണ കേന്ദ്രങ്ങളുടെ നികുതി പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതി

ന്യൂദൽഹി: വിവര സങ്കേതികവിദ്യ, ഗവേഷണ വികസന പ്രവ൪ത്തനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നികുതി പ്രശ്നങ്ങൾ പഠിക്കാൻ ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്, കേന്ദ്ര പ്രത്യക്ഷ നികുതി ബോ൪ഡ് മുൻ ചെയ൪മാൻ എൻ.രംഗാചാരി അധ്യക്ഷനായി കമ്മിറ്റിയെ നിയോഗിച്ചു. നികുതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വ്യക്തത ഉറപ്പാക്കുന്നതിന് സമീപകാലത്ത് കേന്ദ്ര സ൪ക്കാ൪ നിയോഗിക്കുന്ന രണ്ടാമത്തെ ഉന്നതതല കമ്മിറ്റിയാണിത്. നേരത്തേ മൂലധന നിക്ഷേപങ്ങളിൽനിന്നുള്ള ലാഭത്തിന് നൽകേണ്ട നികുതി വെട്ടിക്കുന്നത് തടയാൻ കൊണ്ടുവന്ന നിയമത്തെക്കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. വിദേശ നിക്ഷേപകരുടെ ആശങ്ക അകറ്റുന്നതിനായിരുന്നു ഇത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.