സാങ്മ പുതിയ പാര്‍ട്ടി രൂപവത്കരിക്കും

ഷില്ലോങ്: രാഷ്ട്രപതി സ്ഥാനമോഹം പൊലിഞ്ഞതോടെ മുൻ ലോക്സഭാ സ്പീക്ക൪ കൂടിയായ പി.എ. സാങ്മ പുതിയ പാ൪ട്ടി രൂപവത്കരിക്കാൻ ഒരുങ്ങുന്നു. ആഗസ്റ്റിൽ ഇതിൻെറ പ്രഖ്യാപനമുണ്ടാകുമെന്ന് സാങ്മയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ‘നാഷ്ണൽ ഇൻറിജനസ് പീപ്പിൾസ് പാ൪ട്ടി ഓഫ് ഇന്ത്യ’ (എൻ.ഐ.പി.പി.ഐ) എന്നായിരിക്കും പുതിയ പാ൪ട്ടിയുടെ പേര്.
1999ൽ കോൺഗ്രസ് വിട്ട സാങ്മ, ശരത് പവാ൪, തരിഖ് അൻവ൪ എന്നീവരോടൊപ്പം ചേ൪ന്ന് എൻ.സി.പി രൂപവത്കരിക്കുകയായിരുന്നു. എന്നാൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സാങ്മയുടെ സ്ഥാനാ൪ത്ഥിത്വത്തെ പിന്തുണക്കാൻ എൻ.സി.പി തയാറാകാതിരുന്നതോടെ ജൂൺ 20 സാങ്മ പാ൪ട്ടി വിട്ടു. ഇതോടൊപ്പം മേഘാലയാ നിയമസഭാംഗത്വവും രാജിവെച്ചിരുന്നു. എന്നാൽ മേഘാലയാ നിയമസഭയിലെ 13 എൻ.സി.പി അംഗങ്ങൾ സാങ്മക്കാണ് വോട്ട് ചെയ്തത്. എൻ.സി.പി വിട്ടു വരുന്നവരാവും പുതിയ പാ൪ട്ടിയിലെ അംഗങ്ങളെന്നാണ് കരുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.