മുംബൈ: തുട൪ച്ചയായി അഞ്ച് പാദങ്ങളിൽ നഷ്ടത്തിലായിരുന്ന സ്പൈസ് ജെറ്റ് വീണ്ടും ലാഭത്തിൽ. നടപ്പ് സാമ്പത്തിക വ൪ഷത്തെ ഏപ്രിൽ - ജൂൺ പാദത്തിൽ സ്പൈസ് 56 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. വിറ്റുവരവിലും കാര്യമായ വ൪ധന രേഖപ്പെടുത്തിയിട്ടുണ്ട്.
കലാനിധി മാരൻ മുഖ്യ പ്രൊമോട്ടറായ ചെന്നൈ ആസ്ഥാനമായ കമ്പനി കഴിഞ്ഞ വ൪ഷം ഇതേകാലയളവിൽ 76 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.
നടപ്പ് സാമ്പത്തിക വ൪ഷം ജൂൺ 30 ന് അവസാനിച്ച പാദത്തിൽ 1406 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. മുൻ വ൪ഷം ഇത് 930.75 കോടിയായിരുന്നു. നടപ്പ് സാമ്പത്തിക വ൪ഷം ഒരു യാത്രക്കാരനിൽ നിന്നുള്ള ശരാശരി വരുമാനം 24 ശതമാനം വ൪ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം യാത്രക്കാരുടെ എണ്ണത്തിൽ 26 ശതാമനം വ൪ധനയുമുണ്ടായി.
ആഭ്യന്തര വ്യോമയാന മേഖലയിൽ സ്പൈസ് ജെറ്റിൻെറ പങ്കാളിത്തം 1.5 ശതമാനം ഉയ൪ന്ന് 18.6 ശതാമനത്തിലുമെത്തി.
ഇന്ധനത്തിനുൾപ്പെടെ പ്രവ൪ത്തന ചെലവ് ഗണ്യമായി വ൪ധിച്ചില്ലായിരുന്നെങ്കിൽ ലാഭത്തിൽ കൂടുതൽ വ൪ധനയുണ്ടാകുമായിരുന്നുവെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.