മന്ത്രിതല സംഘം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും

ന്യൂദൽഹി: കൽക്കരി മേഖലക്ക് സ്വതന്ത്ര റെഗുലേറ്ററി അതോറിറ്റി, കോമ്പറ്റീഷൻ ആക്ട് ഭേദഗതി എന്നീ വിഷയങ്ങളിൽ ആഭ്യന്തരമന്ത്രി പി. ചിദംബരം അധ്യക്ഷനായ മന്ത്രിതല സംഘം അടുത്തയാഴ്ച നി൪ദേശങ്ങൾ സമ൪പ്പിക്കും. ഇതു സംബന്ധിച്ച നിരവധി യോഗങ്ങൾ നേരത്തേ ചേ൪ന്നിരുന്നു. കൽക്കരി മന്ത്രാലയം ഇതുസംബന്ധിച്ച കരടുബിൽ കാബിനറ്റിനു സമ൪പ്പിച്ചിരുന്നു. ബില്ലിലെ ചില വ്യവസ്ഥകൾ സംബന്ധിച്ച് മന്ത്രിസഭാംഗങ്ങളിൽ ചില൪ അഭിപ്രായവ്യത്യാസം ഉന്നയിച്ചതോടെ മന്ത്രിതല സംഘം രൂപവത്കരിക്കാൻ പ്രധാനമന്ത്രി നി൪ദേശം നൽകുകയായിരുന്നു. ഖനനത്തിന് അനുമതി നൽകൽ, ഖനികൾ അടക്കൽ, അസംസ്കൃത കൽക്കരിയുടെയും സംസ്കരിച്ചതിൻെറയും വില നിശ്ചയിക്കൽ തുടങ്ങിയവയാണ് കമീഷൻെറ പ്രധാന ചുമതലകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.