കോണ്‍-എന്‍.സി.പി തര്‍ക്കം വാക്പോരിലേക്ക്

 മുംബൈ: കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ഭരണകാര്യങ്ങളിൽ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസിനെതിരെ സഖ്യകക്ഷിയായ എൻ. സി.പി ഉയ൪ത്തിയ പ്രതിഷേധം വാക്പോരിലേക്ക്. പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷയും എൻ.സി.പിയെ അനുനയിപ്പിച്ചെങ്കിലും പ്രശ്നങ്ങൾ തീ൪ന്നിട്ടില്ല. കേന്ദ്രത്തിലെ യു.പി.എ സഖ്യത്തിൽ ഒമ്പത് അംഗങ്ങളുള്ള എൻ.സി.പിക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ പരസ്യമായി പ്രതികരിച്ചതും എൻ.സി.പി അധ്യക്ഷൻ ശരദ് പവാ൪ അതിനു മറുപടി നൽകിയതുമാണ് പുതിയ സംഭവം. ഇക്കാലത്ത് ഒമ്പത് എം.പിമാരുള്ള പാ൪ട്ടികൾക്കുവരെ മൂന്നു മന്ത്രിപദം ലഭിക്കുന്നു എന്ന പൃഥ്വിരാജ് ചവാൻെറ പ്രതികരണമാണ് വാക്പോരിനു തുടക്കമിട്ടത്. പ്രമുഖ പത്രപ്രവ൪ത്തകൻ കുമാ൪ കേത്കറെയെ ആദരിക്കുന്ന ചടങ്ങിനിടെയായിരുന്നു ചവാൻെറ പ്രതികരണം.
ആദ്യ യു.പി.എ സ൪ക്കാറിൻെറ കാലത്ത് 61 അംഗങ്ങളുള്ള ഇടതു പാ൪ട്ടി സഖ്യത്തെ പുറത്തുനിന്നു പിന്താങ്ങിയതു ചൂണ്ടിക്കാട്ടിയ ചവാൻ, അന്നവ൪ ഭരണത്തിൽ പങ്കാളിയാകാൻ തയാറായിരുന്നെങ്കിൽ 15 മന്ത്രി പദങ്ങൾ നൽകേണ്ടിവരുമായിരുന്നു എന്നും പറഞ്ഞു. ജനപിന്തുണ ഇല്ലാത്തവ൪ കോൺഗ്രസിലെ വലിയ പദവികളിൽ ഇരിക്കുന്നതിനെതിരെ വിമ൪ശിച്ചുകൊണ്ടാണ് ശരദ്പവാ൪ മറുപടി നൽകിയത്. എൻ.സി.പിയുടെ സംസ്ഥാന അധ്യക്ഷനും നിയമസഭാ കക്ഷി നേതാവും ജനങ്ങൾ തെരഞ്ഞെടുത്തവരാണെന്നും അതിനാൽ അവ൪ക്കു ജനങ്ങളുടെ  പ്രയാസങ്ങൾ അറിയാമെന്നും  ന്യൂമുംബൈയിലെ ഒരു ചടങ്ങിൽ സംസാരിക്കവെ പവാ൪ പറഞ്ഞു. മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും എം.പി.സി.സി അധ്യക്ഷൻ മണിക്റാവ് തക്രെയും തെരഞ്ഞെടുപ്പിൽ ജയിച്ചെത്തിയവരല്ല. ഇരുവരും നിയമസഭാ കൗൺസിൽ വഴിയാണ് സഭയിലെത്തിയത്. ഇത് സൂചിപ്പിച്ചുകൊണ്ടാണ് പവാറിൻെറ പ്രതികരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.