വരവേറ്റത് ശ്മശാന മൂകത

കൊക്രജ൪(അസം): നൂറോളം പേ൪ കൊല്ലപ്പെടുകയും നാലുലക്ഷത്തിലേറെ പേ൪ ഭവനരഹിതരാവുകയും ചെയ്ത കൊക്രജ൪ വംശഹത്യയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് നടത്തിയ സന്ദ൪ശനം ജനങ്ങളുടെ ഭീതിയകറ്റിയില്ല.  കലാപബാധിത൪ കൂട്ടത്തോടെ പ്രധാനമന്ത്രിക്ക് ആവലാതി ബോധിപ്പിക്കാൻ വരുമെന്ന് കരുതിയിരുന്നെങ്കിലും ശ്മശാനമൂകത തളംകെട്ടിയ മേഖലയിൽ ഇരകൾ പുറത്തിറങ്ങാൻ ഭയന്നു.  ബോഡോകൾക്ക് ആധിപത്യമുള്ള കൊക്രജ൪ പട്ടണത്തിലേക്ക് മുസ്ലിം ജനപ്രതിനിധികൾ പോലും വന്നില്ല.  നേരത്തെ പറഞ്ഞുറപ്പിച്ച ഏതാനും സംഘടനാ പ്രതിനിധികൾക്കും ജനപ്രതിനിധികൾക്കും മാത്രമാണ് ജില്ലാ ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ കാണാനായത്. അതിൽ ബഹുഭൂരിഭാഗവും ബോഡോകളായിരുന്നു.
പ്രധാന പ്രതിപക്ഷമായ, ബദ്റുദ്ദീൻ അജ്മലിന്റെ എ.യു.ഡി.എഫ് എം.എൽ.എമാ൪ ഗുവാഹതിയിൽ  വെച്ചാണ് പ്രധാനമന്ത്രിയെ കണ്ടത്. സാഹസപ്പെട്ട് കൊക്രജറിലെത്തിയ ജമാഅത്തെ ഇസ്ലാമി അമീ൪ മൗലാന കിഫായത്തുല്ലയെയും വെൽഫെയ൪ പാ൪ട്ടി കൺവീന൪ ശംസ് അഹ്മദിനെയും നേപ്പാളീ വംശജരടക്കമുള്ള ഹിന്ദു സമുദായ നേതാക്കളെയും പ്രധാനമന്ത്രിയെ കാണാൻ ബോഡോകൾ അനുവദിച്ചില്ല. ദുരിതാശ്വാസ ക്യാമ്പിൽവെച്ചാണ് മൻമോഹൻ ഇരകളുമായി സംസാരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.