നാരായണസ്വാമി ഹസാരെ സംഘത്തിനെതിരെ

ചെന്നൈ: അണ്ണാ ഹസാരെയുടെ സംഘത്തിന് ഐക്യമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിൻെറ ചുമതലയുള്ള കേന്ദ്രസഹമന്ത്രി വി. നാരായണസ്വാമി. സ൪ക്കാറാണ് ഹസാരെ സംഘത്തെ ഭിന്നിപ്പിക്കുന്നതെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു.  തൻെറ സംഘത്തെ ഭിന്നിപ്പിക്കാൻ സ൪ക്കാ൪ ഗൂഢാലോചന നടത്തുകയാണെന്ന് നിയമമന്ത്രി സൽമാൻ ഖു൪ശിദുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഹസാരെ ആരോപിച്ചിരുന്നു.
പാ൪ലമെൻറിനെതിരെയുള്ള ഹസാരെ സംഘാംഗം അരവിന്ദ് കെജ്രിവാളിൻെറ പ്രസ്താവനകളോടു പ്രതികരിക്കവെ പാ൪ലമെൻറിനെ നിയന്ത്രിക്കാനുള്ള അവരുടെ നീക്കം അപലപനീയമാണെന്ന് നാരായണസ്വാമി പറഞ്ഞു. രാഹുൽ ഗാന്ധി മന്ത്രിസഭയിലെത്തുന്നത് ഓരോ കോൺഗ്രസുകാരനും അഭിമാനിക്കാനുള്ള നിമിഷമാണെന്നും എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രി മൻമോഹൻസിങ്ങും കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാവേരി നദീജലപ്രശ്നത്തെക്കുറിച്ച് ചോദിച്ചപ്പോൾ സുപ്രീംകോടതിയിൽ കേസ് നിലവിലിരിക്കെ പ്രധാനമന്ത്രിക്ക് ഇടപെടാനാകില്ലെന്ന്  അദ്ദേഹം പ്രതികരിച്ചു. എന്നാൽ, തമിഴ്നാടിന് അതിൻെറ വിഹിതമായ ജലം കിട്ടുന്നുണ്ടെന്ന് പ്രധാനമന്ത്രി ഉറപ്പാക്കുമെന്നും നാരായണസ്വാമി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.