രാഷ്ട്രപതി ഫേസ്ബുക്കില്‍

ന്യൂദൽഹി: രാഷ്ട്രപതി പ്രണബ് മുഖ൪ജി ഇനി പ്രമുഖ സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റായ ഫേസ്ബുക്കിൽ. പൊതുജനങ്ങൾക്ക് ന്യായയുക്തമായ പരാതികൾ രാഷ്ട്രപതിയെ അറിയിക്കാനുള്ള വേദിയായി സോഷ്യൽ നെറ്റ്വ൪ക്കിങ് സംവിധാനം ഉപയോഗപ്പെടുത്തുമെന്ന് രാഷ്ട്രപതിഭവൻ വൃത്തങ്ങൾ അറിയിച്ചു.
 രാഷ്ട്രപതിയുടെ ദിനേനയുള്ള ഔദ്യാഗിക പരിപാടികൾ, ചിത്രങ്ങൾ എന്നിവയൊക്കെ ഇനി ഫേസ്ബുക്കിലെത്തും. രാഷ്ട്രപതിഭവൻെറ പ്രവ൪ത്തനത്തിൽ കാലോചിത മാറ്റം വരുത്താനുള്ള ചുവടുവെപ്പുകൂടിയാണ് ഇത്. എന്നാൽ, അതിപ്രധാന വ്യക്തിയുടെ ഫേസ്ബുക് ദുരുപയോഗം ചെയ്താൽ വിവരസാങ്കേതികവിദ്യാ നിയമം അനുസരിച്ച് ക൪ക്കശ നടപടി നേരിടേണ്ടിവരുമെന്ന് ബന്ധപ്പെട്ടവ൪ മുന്നറിയിപ്പ് നൽകി.  
ഇതിനിടെ, പ്രധാനമന്ത്രി മൻമോഹൻസിങ്, രാഷ്ട്രപതി പ്രണബ് മുഖ൪ജിയുമായി കൂടിക്കാഴ്ച നടത്തി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.