ഒളിമ്പിക്സ് എന്ന ബിഗ് ബിസിനസ്

മുംബൈ: ഇന്ന് തിരിതെളിയുന്ന ലോക കായിക മാമാങ്കത്തിനായി ആഗോള കോ൪പ്പറേറ്റ് ഭീമന്മാ൪ ഒഴുക്കുന്നത് കോടിക്കണക്കിന് ഡോളറുകൾ. ലോകജനതയുടെ കണ്ണുകളിൽ എത്താൻ വമ്പൻ കമ്പിനികൾ മാന്ദ്യം വകവെയ്ക്കാതെ രംഗത്തു വന്നതോടെ സ്പോൺസ൪ഷിപ്പ് ഇനത്തിൽ മാത്രം 100 കോടി പൗണ്ടാണ് (ഏകദേശം 860 കോടി രൂപ) ലണ്ടൻ ഒളിമ്പിക്സിന് ലഭിക്കുക. ടിക്കറ്റ് വിൽപ്പന വഴി ലഭിക്കുന്ന തുക ഇതിനു പുറമെയാണ്. ടിക്കറ്റുകൾ ഭൂരിഭാഗവും ഇതിനകം വിറ്റു കഴിഞ്ഞതായാണ് സൂചന.
ആഗസ്റ്റ് 12 വരെ തുടരുന്ന കായിക മേള 800 മുതൽ 100 കോടി ഡോള൪ (ഏകദേശം 4400 മുതൽ 5500 കോടി രൂപ) വരെയുള്ള ബിസിനസിന് സാക്ഷ്യം വഹിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.