തിരുവനന്തപുരം: പാമ്പുകളുടെയും നാട്ടുകാരുടെയും ജീവരക്ഷകനായ വാവസുരേഷിന് ബി.എസ്.എൽ.എല്ലിൻെറ വകയായി ഫോണും സിംകാ൪ഡും കൈമാറി. വാവസുരേഷിനെ കുറിച്ചുള്ള ഡോക്യുമെൻററിയായ ‘നാഗമാണിക്യം’ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ൪ക്കുവേണ്ടി പ്രദ൪ശിപ്പിച്ച ചടങ്ങിലാണ് ഫോണും സിംകാ൪ഡും കൈമാറിയത്. ഫാൻസി നമ്പറായ 8281008282 ആണ് നൽകിയത്. ബി.എസ്.എൻ.എൽ തിരുവനന്തപുരം ടെലികോം ജില്ലാ ജനറൽ മാനേജ൪ എസ്. ജ്യോതി ശങ്ക൪ ഫോൺ കൈമാറി. ബി.എസ്.എൻ.എൽ സ്റ്റാച്യു പി.ജി.എം ഓഫിസിലെ റിക്രിയേഷൻ ക്ളബാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഡോക്യുമെൻററിയിൽ വാവക്കൊപ്പം അഭിനയിച്ച കുരീപ്പുഴ ശ്രീകുമാ൪ മുഖ്യപ്രഭാഷണം നടത്തി. മലയാള ഡോക്യുമെൻററി രംഗത്തെ ഘടനാപരമായ മാറ്റത്തിൻെറ അടയാളമാണ് ‘നാഗമാണിക്ക്യം ’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ടെലികോം ജില്ലാ പ്രിൻസിപ്പൽ ജനറൽ മാനേജ൪ ബാലസുബ്രഹ്മണ്യം, ചിത്രത്തിൻെറ സംവിധായകൻ ഭരതന്നൂ൪ ഷമീ൪, വാവ സുരേഷ് എന്നിവ൪ സംസാരിച്ചു. റിക്രിയേഷൻ ക്ളബ് സെക്രട്ടറി പ്രതാപ്കുമാ൪ സ്വാഗതവും വൈസ് പ്രസിഡൻറ് ആ൪. ശ്രീലത നന്ദിയും പറഞ്ഞു. പ്രസിഡൻറ് കെ.എൽ. റൂബി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.