വെദ്യുതി നിരക്കുവര്‍ധന അംഗീകരിക്കാനാവില്ലെന്ന് പിണറായി

കോഴിക്കോട്: സംസ്ഥാനത്തെ വൈദ്യുത വ൪ധനക്കു പിന്നിൽ ഒളി അജണ്ടകളുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട്ട് നടത്തിയ വാ൪ത്താസമ്മേളനത്തിലാണ് പിണറായി ഇങ്ങനെ പറഞ്ഞത്. ഓരോ വ൪ഷവും നിരക്കുവ൪ധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വലിയതോതിലുള്ള നിരക്കുവ൪ധന അംഗീകരിക്കാനാവില്ല. ഇത് സംസ്ഥാനത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും പിണറായി പറഞ്ഞു.
നിരക്ക് വ൪ധനയ്ക്കെതിരെ നാളെ വൈദ്യുതി ഓഫീസുകൾക്കു മുന്നിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.