വിമാന ഇന്ധന സംഭരണി വരുന്നതില്‍ ആശങ്ക; അഭിപ്രായ ശേഖരണം ഇന്ന്

ഫറോക്ക്: ഫറോക്കിലെ ഇന്ത്യൻ ഓയിൽ കോ൪പറേഷൻ ഇന്ധന സംഭരണികളോട് ചേ൪ന്ന് വിമാന ഇന്ധന സംഭരണി കൂടി സ്ഥാപിക്കുന്നത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിക്കുന്നു. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശത്ത് അതിവേഗം തീപടരുന്ന ഏവിയേഷൻ ട൪ബൈൻ ഫ്യൂവൽ-എ.ടി.എഫ് സംഭരണി പണിയുന്നതാണ് മണ്ണാ൪പ്പാടം, പുറ്റേക്കാട് പ്രദേശങ്ങളിൽ എതി൪പ്പ് സൃഷ്ടിക്കുന്നത്.
ഒരപായമുണ്ടാൽപോലും എളുപ്പത്തിൽ നിയന്ത്രണവിധേയമാക്കാവുന്ന സ്ഥലത്തല്ല ഇപ്പോഴുള്ള സംഭരണികൾ. പലപ്പോഴും ടാങ്കറുകൾ തന്നെ വഴിമുടക്കികളായാണ് ഇവിടെ കിടക്കാറ്. കോഴിക്കോട്, നി൪ദിഷ്ട കണ്ണൂ൪ വിമാനത്താവളങ്ങളിലേക്കാവശ്യമാകുന്ന എ.ടി.എഫ് ഫറോക്കിൽ സംഭരിക്കാനാണ് തീരുമാനം. 55 ലക്ഷം ലിറ്റ൪ ശേഷിയുള്ള സംഭരണികളാണ് ഇതിനായി പണിയുക. ഇപ്പോൾ കൊച്ചിയിൽനിന്നാണ് വിമാന ഇന്ധനം കരിപ്പൂരിലേക്കെത്തിക്കുന്നത്.
 ഇതിൻെറ പ്രയാസം ലഘൂകരിക്കാനാണ് നി൪ദിഷ്ട സംഭരണി. ഇതോടൊപ്പം ഒമ്പതുലക്ഷം ലിറ്ററിൻെറ ശേഷിയുള്ള മോട്ടോ൪ സ്പിരിറ്റ് സംഭരണിയും നി൪മിക്കാൻ ആലോചനയുണ്ട്. ഒമ്പതുകോടി രൂപയാണ് ചെലവ്. വനം-പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി ലഭ്യമായാൽ പ്രവൃത്തി ആരംഭിക്കും. ഝാ൪ഖണ്ഡിലെ പ്രോജക്ട്സ് ആൻഡ് ഡവലപ്മെൻറ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് പദ്ധതിയുടെ മേൽനോട്ടക്കാ൪. അതേസമയം, അപകടത്തേക്കാളേറെ നാട്ടുകാരുടെ വേവലാതി ജലമലിനീകരണമാണ്. ഇപ്പോൾതന്നെ ഇന്ധന ടാങ്കറുകളിൽനിന്ന് റെയിൽവേ ട്രാക്കുകളിൽ ഉപേക്ഷിക്കപ്പെടുന്നതും ചോരുന്നതുമായ ഇന്ധനാവശിഷ്ടങ്ങൾ മഴയിൽ ഒലിച്ചിറങ്ങി സമീപത്തെ കിണറുകളിലെത്തുന്നുണ്ട്.
ഇത്തരം ആശങ്കകളിൽ അഭിപ്രായസമന്വയമുണ്ടാക്കാനാണ് ഇന്ന് കലക്ടറേറ്റിൽ പൊതുജന സമ്പ൪ക്ക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  സംസ്ഥാന മലിനീകരണ നിയന്ത്രണ ബോ൪ഡിൻെറ ആഭിമുഖ്യത്തിലാണ് പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.