തൃശൂ൪: നിരവധി പെൺവാണിഭകേസുകളിലെ മുഖ്യ കണ്ണിയും ഇടനിലക്കാരനുമായ പിടികിട്ടാപ്പുള്ളിയെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയിൽ താമസിക്കുന്ന കൊട്ട എന്ന കുന്നത്തുള്ളി രതീഷാണ് (32) അറസ്റ്റിലായത്. തൃശൂ൪ റെയിൽവേ സ്റ്റേഷന് സമീപം ഹോട്ടലിൽ മുറിയെടുത്ത് പെൺവാണിഭം നടത്തിയിരുന്ന സംഘത്തിന് ഇടപാടുകാരെ എത്തിക്കുന്നതിനിടെ അറസ്റ്റിലായ രതീഷ് ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു. 2009ൽ തൃശൂ൪ സി.ജെ.എം കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
അയ്യന്തോളിൽ കലക്ടറേറ്റിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന പ്രതി പൊലീസിനെ കണ്ട് ഭയന്നോടി. പിന്തുട൪ന്ന വെസ്റ്റ് എസ്.ഐ അബ്ദുറഹീം, അഡീ. എസ്.ഐ റപ്പായി, സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪മാരായ സന്തോഷ്, ആൻേറാ ഫ്രാൻസിസ്, സി.പി.ഒ സുരേഷ് എന്നിവരടങ്ങിയ സംഘം സാഹസികമായാണ് പിടികൂടിയത്.
തൃശൂ൪ ഈസ്റ്റ്, ചേ൪പ്പ്, പാലക്കാട്, കുന്നംകുളം തുടങ്ങി വിവിധ സ്റ്റേഷനുകളിൽ പെൺവാണിഭകേസുകളുള്ള രതീഷിനെ കുന്നംകുളം കോടതിയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.