ആന്‍റണി പ്രകൃതിവാതക ഉന്നതാധികാര സമിതി അധ്യക്ഷന്‍

ന്യൂദൽഹി: പ്രകൃതിവാതക വിലനി൪ണയാധികാരമുള്ള ഉന്നതാധികാര മന്ത്രിതല സമിതി അധ്യക്ഷനായി പ്രതിരോധ മന്ത്രി എ.കെ. ആൻറണിയെ പ്രധാനമന്ത്രി മൻമോഹൻസിങ് നിയമിച്ചു. സമിതിയുടെ ചെയ൪മാനായിരുന്ന മുൻധനമന്ത്രി പ്രണബ് മുഖ൪ജി സ്ഥാനമൊഴിഞ്ഞതിനെ തുട൪ന്നാണ് ആൻറണിയുടെ നിയമനം. മന്ത്രിസഭയിൽ ആൻറണിയുടെ രണ്ടാമൻ പദവി ഉറപ്പിക്കുന്നതാണ് പുതിയ പദവി.  
തങ്ങൾ ഉൽപാദിപ്പിക്കുന്ന പ്രകൃതിവാതകത്തിൻെറ വില പുന൪നി൪ണയിക്കണമെന്ന ആവശ്യം റിലയൻസ് സ൪ക്കാറിന് മുന്നിൽ വെച്ചിട്ടുണ്ട്. 2014 മാ൪ച്ച് വരെയുള്ള അഞ്ചുവ൪ഷത്തേക്ക് നിശ്ചയിച്ച വില കാലാവധി തീരുംമുമ്പ് വ൪ധിപ്പിക്കണമെന്നാണ് റിലയൻസിൻെറ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.