ചരിത്രകാരന്‍ ഡോ. ഹാംലെറ്റ് അന്തരിച്ചു

ഷില്ലോംഗ്: പ്രശസ്ത ചരിത്രകാരൻ ഡോ. ഹാംലെറ്റ് ബാരെ എൻഗാപ്കിൻറ (91) അന്തരിച്ചു. വടക്കുകിഴക്കൻ മേഖലയിലെയും മേഘാലയിലെയും ആദ്യ പി.എച്ച്.ഡി ധാരിയും പത്മശ്രീ ജേതാവുമാണ്. ഹിൽ യൂനിവേഴ്സിറ്റിയിൽനിന്ന് നേടിയ ഡോക്ടറേറ്റും സാഹിത്യത്തിലെയും ഗവേഷണരംഗത്തെയും അദ്ദേഹത്തിൻെറ സംഭാവനകളും കണക്കിലെടുത്ത് രാജ്യം 2004ൽ പത്മശ്രീ നൽകി ആദരിച്ചിരുന്നു. നിരവധി ഫെല്ലോഷിപ്പുകളും നേടിയിട്ടുണ്ട്. അരുണാചൽ പ്രദേശ് രാജീവ് ഗാന്ധി യൂനിവേഴ്സിറ്റിയിലെ എക്സിക്യൂട്ടിവ് ചെയ൪മാനായി അടുത്തിടെ നിയമിതനായിരുന്നു. അതിനുമുമ്പ് ഇതേ യൂനിവേഴ്സിറ്റിയിലെ എക്സിക്യൂട്ടിവ് കൗൺസിൽ അംഗമായിരുന്നു.1931 മേയ് മൂന്നിന് ജനിച്ച അദ്ദേഹം 50ലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഭാര്യയും നാലു മക്കളുമുണ്ട്. സംസ്കാരം വ്യാഴാഴ്ച നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.