ഓട്ടോക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പദ്ധതി

കോട്ടയം: നഗരത്തിലെ ഓട്ടോക്കാ൪ക്ക് സുരക്ഷ ഉറപ്പാക്കാൻ പദ്ധതി തയാറാക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ. കോട്ടയം വെസ്റ്റ്  ജനമൈത്രി പൊലീസും എലൈറ്റ് ലയൺസ് ക്ളബും ചേ൪ന്ന് ഓട്ടോക്കാ൪ക്ക് ഏ൪പ്പെടുത്തിയ സുരക്ഷാപദ്ധതിയുടെ ഉദ്ഘാടനം സ്റ്റേഷൻ അങ്കണത്തിൽ നി൪വഹിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധതയോടെ പ്രവ൪ത്തിക്കുന്ന ഓട്ടോക്കാരുടെ മുഖമുദ്രയായി കോട്ടയത്തെ മാറ്റണം. സ്വന്തം ജീവൻപോലും പണയപ്പെടുത്തി രാപകൽ സേവനം നടത്തുന്ന ഓട്ടോക്കാരുടെ പ്രവ൪ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ 152 ഓട്ടോക്കാ൪ക്ക് 80,000 രൂപയുടെ അപകട ഇൻഷുറൻസും 20,000 രൂപയുടെ ചികിത്സാച്ചെലവും ഉൾപ്പെടുന്ന ഒരുലക്ഷം രൂപയുടെ സുരക്ഷാപദ്ധതി ഇൻഷുറൻസ് സ൪ട്ടിഫിക്കറ്റ് വിതരണം മന്ത്രി നി൪വഹിച്ചു.
ടിപ്പറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അരക്കുതാഴെ തള൪ന്ന സ്പോ൪ട്സ്താരം രഞ്ജീവിന് ഹോട്ടൽ റോയൽ പാ൪ക്കിൻെറ സഹായത്തോടെ സൗജന്യവീൽചെയ൪ നൽകി. കോട്ടയം വെസ്റ്റ് സി.ഐ എ.ജെ.തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് ചീഫ് സി.രാജഗോപാൽ, ലയൺസ് എലൈറ്റ് പ്രസിഡൻറ് എം.പി.രമേശ്കുമാ൪, ലയൺസ് പ്രോജക്ട് ചീഫ് കോ ഓഡിനേറ്റ൪ ബിനുജോ൪ജ്, നഗരസഭാ കൗൺസില൪ അഡ്വ.എൻ.എസ്.ഹരിചന്ദ്രൻ,വെസ്റ്റ് എസ്.ഐ  ടോമി സെബാസ്റ്റ്യൻ എന്നിവ൪ സംസാരിച്ചു.
അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ മുൻകൈയെടുക്കുന്ന ഓട്ടോക്കാ൪ക്ക് പ്രത്യേക പാരിതോഷികം നൽകുമെന്നും ആശുപത്രിയിൽ എത്തിക്കുന്നവ൪ക്കെതിരെ കേസെടുക്കില്ലെന്നും വെസ്റ്റ് സി.ഐ എ.ജെ.തോമസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.