ന്യൂദൽഹി: കേന്ദ്രകമ്മിറ്റിയുടെ പരസ്യശാസനക്ക് വിധേയനായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായി പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി കൂടിക്കാഴ്ച നടത്തി. വി.എസ് താമസിക്കുന്ന കേരള ഹൗസിലെത്തിയ യെച്ചൂരി 15 മിനിറ്റോളം സംസാരിച്ചു. കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ ഇരുവരും ച൪ച്ചയെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയില്ല. സംസ്ഥാന നേതൃത്വം കടുത്ത നടപടി ആവശ്യപ്പെട്ടപ്പോൾ വി.എസിന് വേണ്ടി പി.ബിയിൽ ശക്തമായി വാദിച്ചയാളാണ് യെച്ചൂരി.
അതിനാൽ കമ്മിറ്റി പിരിഞ്ഞതിന് ശേഷം ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ച പ്രധാന്യമുണ്ട്. വി.എസ് പാ൪ട്ടിയിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന കേന്ദ്രനേതൃത്വത്തിൻെറ സന്ദേശം യെച്ചൂരി കൈമാറിയെന്നാണ് വിവരം. പരസ്യപ്രസ്താവനകൾ ആവ൪ത്തിക്കാതിരിക്കാനുള്ള മുൻകരുതൽ വേണമെന്ന അഭ്യ൪ഥനയും യെച്ചൂരി മുന്നോട്ടുവെച്ചു. യെച്ചൂരിയുമായി സംസാരിച്ച് നാട്ടിലേക്കുള്ള യാത്രക്കായി പുറത്തിറങ്ങിയ വി.എസിനോട് അച്ചടക്ക നടപടിയോടുള്ള പ്രതികരണം ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു: ‘മുന്നിലെല്ലാം മാ൪ഗതടസ്സമാണ്. നിങ്ങളും കൂടി വഴിമുടക്കരുത്.’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.