രാത്രിയില്‍ പൊലീസ് മര്‍ദനം; രണ്ട് തൊഴിലാളികള്‍ ആശുപത്രിയില്‍

കഴക്കൂട്ടം: ശ്രീകാര്യം അലത്തറ ജങ്ഷനു സമീപം റോഡ് നി൪മാണത്തൊഴിലാളികളുടെ താമസസ്ഥലത്തുകയറി ശ്രീകാര്യം പൊലീസ് മ൪ദിച്ചതായി പരാതി. മൂന്നംഗ പൊലീസ് സംഘം അകാരണമായി വീട്ടിൽ നിന്ന് പിടിച്ചിറക്കി മ൪ദിക്കുകയായിരുന്നുവെന്നാണ് പരാതി.
അലത്തറ റോഡ് നി൪മാണത്തൊഴിലാളിയായിരുന്ന പാറശ്ശാല സ്വദേശി സെൽവൻ (34), പാലയ്യൻ (60), ക്രിസ്തുദാസ് (60) എന്നിവ൪ക്കാണ് മ൪ദനമേറ്റത്. വെള്ളിയാഴ്ച രാത്രി 12.30നായിരുന്നു സംഭവം.
രാത്രി വഴിയിൽകണ്ട മദ്യപന്മാരെ വിരട്ടി വീട്ടിൽ കയറ്റുകയായിരുന്നുവെന്നും മ൪ദിച്ചിരുന്നില്ലെന്നും ശ്രീകാര്യം പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.