അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ പരിശോധന

തിരുവനന്തപുരം: ‘സേഫ് തിരുവനന്തപുരം’ പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പിൻെറ പ്രത്യേക സ്ക്വാഡ് ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തി. രാവിലെ ആറ് മുതൽ ഉച്ച് ഒന്നുവരെ ആയിരുന്നു പരിശോധന. ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം വിതുരയിലെ കേന്ദ്രസ൪ക്കാ൪ സ്ഥാപനമായ ഐ.ഐ.എസ്.ഇ.ആറിൻെറ നി൪മാണ സ്ഥലത്ത് പരിശോധന നടത്തി. ആയിരത്തോളം തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൻെറ പ്രധാന ഷെഡിൽ നിന്ന് മനുഷ്യവിസ൪ജ്യം ഉൾപ്പെടെയുള്ള മാലിന്യം തൊട്ടടുത്ത നീരുറവ വഴി മക്കി ആറ്റിലേക്കും അതുവഴി അരുവിക്കര ജലസംഭരണിയിലും എത്തുന്നതായി കണ്ടെത്തി. ആയിരത്തോളം വരുന്ന തൊഴിലാളികൾക്ക് 13 കക്കൂസ് മാത്രമേ ഉപയോഗയോഗ്യമായി ഉണ്ടായിരുന്നുള്ളൂ. ഇതും വൃത്തിഹീനവും ജല ലഭ്യത ഇല്ലാത്ത അവസ്ഥയിലുമായിരുന്നു. ഇതിനെ തുട൪ന്ന് പ്രധാന ഷെഡ് അടച്ചുപൂട്ടി മറ്റുള്ളവ പൊതുജനാരോഗ്യ നിയമമനുസരിച്ച് നോട്ടീസ് നൽകി.
ജില്ലയിലുടനീളം എല്ലാ പ്രാഥമിക/സാമൂഹിക ആരോഗ്യകേന്ദ്രത്തിൻെറയും പരിധിയിൽ ജില്ലയിൽ ആകെ 148 ടീമുകളാണ് പരിശോധന നടത്തിയത്.  ജില്ലാതലത്തിൽ പ്രവ൪ത്തനങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. ടി. പീതാംബരൻ, ജില്ലാ പ്രോഗ്രാം മാനേജ൪ (ആരോഗ്യകേരളം) ഡോ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ ഹെൽത്ത് ഓഫിസ൪ (റൂറൽ) കൂടിയായ ടെക്നിക്കൽ അസിസ്റ്റൻറ് ഗ്രേഡ് 1 പി.കെ. രാജു, ടെക്നിക്കൽ അസിസ്റ്റൻറ് കെ.സി. വിജയകുമാ൪, ജില്ലാ മലേറിയ ഓഫിസ൪ സുധ, ഡോ. നിജു എന്നിവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.