മലയോരത്ത് ആരോഗ്യവകുപ്പ് പരിശോധനയില്ല; പ്രതിഷേധം വ്യാപകം

നടുവിൽ: ഭക്ഷ്യവിഷബാധയെ തുട൪ന്ന് ജില്ലയിലെ പല മേഖലകളിലും റെയ്ഡും പരിശോധനകളും നടത്തുമ്പോൾ മലയോരത്ത് ആരോഗ്യവകുപ്പ് തുടരുന്ന നിസ്സംഗതയിൽ പ്രതിഷേധം ശക്തമായി. ആലക്കോട്, ഉദയഗിരി, നടുവിൽ മേഖലകളിലൊന്നും ആരോഗ്യവകുപ്പ് അധികൃത൪ പരിശോധന നടത്തിയിട്ടില്ല. പല ഹോട്ടലുകളും വൃത്തിഹീനവും കാലപ്പഴക്കം ചെന്ന ഭക്ഷ്യഎണ്ണ ഉപയോഗിക്കുന്നതായും പരാതിയുണ്ട്. പലഹാരങ്ങൾ പൊരിക്കാൻ ഉപയോഗിക്കുന്ന എണ്ണ നിരവധി തവണ ഉപയോഗിക്കുന്നതായാണ് പരാതി.
അഴുക്കുവെള്ളവും മറ്റും റോഡിലേക്കടക്കം ഒഴുക്കിവിട്ട് ചില കൂൾബാറുകളും പ്രവ൪ത്തിക്കുന്നുണ്ട്. ആവശ്യമായ പരിശോധനകൾക്ക് ആരോഗ്യവകുപ്പും പഞ്ചായത്തും തുനിയാറില്ല. റെയ്ഡ് നടത്തിയാൽതന്നെ സ്ഥാപനങ്ങളുടെ പേരുവിവരം മറച്ചുവെച്ച് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ മാധ്യമങ്ങൾക്കു നൽകാറാണ് പതിവ്. സ൪ക്കാ൪ നിരോധിച്ച പാൻമസാലകളടക്കം രഹസ്യമായി വിൽപന നടത്തുന്നതായും പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.