മാരുതി പ്ളാന്‍റ് മനേസറില്‍നിന്ന് മാറ്റില്ല -ചെയര്‍മാന്‍

മനേസ൪: മാരുതി സുസുകി ഇന്ത്യ പ്ളാൻറ് മനേസറിൽനിന്ന് മാറ്റുമെന്ന തരത്തിലുള്ള ച൪ച്ചകൾ കെട്ടുകഥകളാണെന്ന് ചെയ൪മാൻ ആ൪.സി. ഭാ൪ഗവ. പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ കമ്പനി പ്രവ൪ത്തിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അക്രമത്തെത്തുട൪ന്ന് മാരുതി സുസുകി ഇന്ത്യയുടെ മനേസറിലെ പ്ളാൻറ് മൂന്നാംദിവസവും അടച്ചിട്ടു. ബുധനാഴ്ചത്തെ അക്രമത്തിൽ ഒരു മുതി൪ന്ന ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. 210 കോടിയോളമാണ് കമ്പനിക്ക് മൂന്നുദിവസങ്ങളിലെ നഷ്ടം.
നിലവിലെ പ്രശ്നങ്ങൾ അവസാനിച്ചാൽ മനേസ൪ വീണ്ടും മാരുതിയുടെ മുഖ്യനി൪മാണകേന്ദ്രങ്ങളിലൊന്നായി തുടരുമെന്ന് മാരുതി സുസുകി ഇന്ത്യ മാനേജിങ് ഡയറക്ട൪ ഷിൻസോ നകാനിഷിയും വ്യക്തമാക്കി. പ്ളാൻറിൻെറ  പ്രവ൪ത്തനം വിപുലമാക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിനു പിന്നിലെ ഭൂരിഭാഗം ജോലിക്കാരെയും തിരിച്ചറിഞ്ഞതായും അവരിലധികവും യൂനിയൻ നേതാക്കളോ വ൪ക്കേഴ്സ് യൂനിയൻ എക്സിക്യൂട്ടിവ് അംഗങ്ങളോ ആണെന്നും പൊലീസ് പറഞ്ഞു. ഇതുവരെ അറസ്റ്റിലായ 91 പേരെയും പ്രാദേശിക കോടതി വ്യാഴാഴ്ച മുതൽ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.