മഴ: ആന്ധ്രയില്‍ ഒമ്പതു മരണം

ഹൈദരാബാദ്: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ മതിലിടിഞ്ഞുവീണ് ആന്ധ്രപ്രദേശിൽ രണ്ട് സ്ത്രീകളും മൂന്നു കുട്ടികളുമടക്കം ഒമ്പതു പേ൪ മരിച്ചു. ഹൈദരാബാദിൻെറ പ്രാന്തപ്രദേശങ്ങളായ   ബാലനഗറിലും മിയാൻപൂരിലുമാണ് അപകടം.  ഫാക്ടറിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണാണ് ബാലനഗറിൽ സ്ത്രീയടക്കം അഞ്ചുപേ൪ മരിച്ചത്. ഇവരിൽ മൂന്നുപേ൪ മധ്യപ്രദേശിൽനിന്നുള്ള തൊഴിലാളികളാണ്. മിയാൻപൂരിൽ  വീടിൻെറ മതിലിടിഞ്ഞുവീണാണ് നാലംഗ കുടുംബത്തിലെ മുഴുവൻ പേരും മരിച്ചത്. ഹൈദരാബാദ് നഗരത്തിലെ താഴ്ന്ന  പ്രദേശങ്ങൾ വെള്ളത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.