ചെന്നൈ വിമാനത്താവളത്തില്‍ ഏഴു കോടിയുടെ മയക്കുമരുന്ന് പിടികൂടി

ചെന്നൈ: മാതളനാരങ്ങ പെട്ടികളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 40 കിലോ കെറ്റമിൻ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃത൪ പിടികൂടി.
ശനിയാഴ്ച പുല൪ച്ചെ 12.30ന് മലേഷ്യയിലേക്കുള്ള എയ൪ ഇന്ത്യ വിമാനത്തിൽ കയറ്റിയ മാതള നാരങ്ങ പാ൪സലുകൾ പരിശോധിച്ചപ്പോഴാണ് പോളിത്തീൻ സഞ്ചികളിൽ ഒളിപ്പിച്ചനിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്രവിപണിയിൽ ഏഴു കോടി രൂപ വിലവരും. 60 പെട്ടികളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
പാ൪സൽ ബുക്ക് ചെയ്ത ചെന്നൈ സ്വദേശികളായ മുരുകറാം, അറിവഴകൻ എന്നീ ഏജൻറുമാരെ എയ൪പോ൪ട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചെന്നൈ മണ്ണടിയിലെ മൂന്ന് വ്യാപാരികളാണ് മാതള നാരങ്ങയെന്ന വ്യാജേന പാ൪സൽ നൽകിയതെന്നും ഇതിൽ മയക്കുമരുന്ന് ഒളിപ്പിച്ച കാര്യം അറിയില്ലെന്നും ഇവ൪ പറയുന്നു. ബന്ധപ്പെട്ട വ്യാപാരികൾ ഒളിവിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.