കഴക്കൂട്ടം: ഒമാനിലെ പെൺവാണിഭ റാക്കറ്റിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി പോത്തൻകോട് സ്വദേശിനിയാണെന്ന് സൂചന. യുവതി നെടുമ്പാശേരിയിൽനിന്നാണ് വിദേശത്ത് ജോലിക്ക് പോയത്. സെക്സ് റാക്കറ്റിൻെറ പിടിയിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി വിമാനമാ൪ഗം മുംബൈയിലും തുട൪ന്ന് നെടുമ്പാശേരിയിലും എത്തുകയായിരുന്നു. പെൺകുട്ടി വ്യാജ പാസ്പോ൪ട്ടിലാണ് പോയതെന്ന് മുംബൈ എയ൪പോ൪ട്ടിലെ അന്വേഷണ ഉദ്യോഗസ്ഥ൪ കണ്ടെത്തിയിരുന്നു. ഇതിന് നെടുമ്പാശേരി എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥ൪ സസ്പെൻഷനിലായി.
സെക്സ് റാക്കറ്റിൻെറ ഏജൻറായി പ്രവ൪ത്തിക്കുന്ന മലയാളി യുവതിക്കും കുടുംബാംഗങ്ങൾക്കുമായി പൊലീസ് വലവീശിയിട്ടുണ്ട്. ഒമാനിലെത്തിയ പെൺകുട്ടിയെ ഇന്ത്യക്കാരനായ യുവാവാണ് കാറിൽ കയറ്റിക്കൊണ്ടുപോയി താമസസ്ഥലത്തെത്തിച്ചത്. അവിടെ 30 ഓളം പെൺകുട്ടികൾ ഉണ്ടായിരുന്നതായി പറയുന്നു. കാറിൻെറ ഡിക്കിയിൽ കയറ്റിയാണ് പെൺകുട്ടിയെ താമസസ്ഥലത്ത് എത്തിച്ചത്. പീഡിപ്പിക്കാൻ എത്തിയവരെ പെൺകുട്ടി ഉപദ്രവിക്കുകയും തുരത്തിയോടിക്കുകയുമായിരുന്നുവത്രെ.
മറ്റൊരു മലയാളി യുവതിയും ഇവരുടെ ഏജൻറായി വിദേശത്ത് പ്രവ൪ത്തിക്കുന്നതായി സൂചനയുണ്ട്. പെൺകുട്ടിയെ വിദേശത്ത് എത്തിക്കാൻ പെൺകുട്ടിയുടെ ചില ബന്ധുക്കളും ഉൾപ്പെട്ടിരുന്നുവെന്ന് അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.