ഏജീസ് ഓഫിസ് സമരം: ജീവനക്കാരനെ പിരിച്ചുവിട്ടത് റദ്ദാക്കി

തിരുവനന്തപുരം:  ഏജീസ് ഓഫിസ് ജീവനക്കാരുടെ സമരത്തിൻെറ പേരിൽ സ൪വീസിൽ നിന്ന് പിരിച്ചുവിട്ട എസ്.അനിലിനെ തിരിച്ചെടുക്കാൻ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. ജസ്റ്റിസ് പി.ആ൪. രാമൻ, ജോ൪ജ് ജോസഫ് എന്നിവരടങ്ങിയ ട്രൈബ്യൂണലാണ് പിരിച്ചുവിടൽ റദ്ദാക്കിയത്.
പുറംകരാറിനെതിരായ ജീവനക്കാരുടെ പ്രതിഷേധത്തിനിടെ അനിൽ ഓഫിസിലെ കാമറ തക൪ക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. കാമറ നശിപ്പിക്കാനുള്ള ശ്രമംപോലും നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ ജീവനക്കാരനെ പിരിച്ചുവിട്ടത് ഞെട്ടലുളവാക്കുന്നുവെന്നാണ് ട്രൈബ്യൂണൽ വിലയിരുത്തിയത്.
വകുപ്പുതല അന്വേഷണങ്ങൾ ജീവനക്കാരനെ തിരുത്താനുതകുന്നതാവണം. വകുപ്പ് തല അന്വേഷണത്തിൽ കാമറ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റം തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരം ശിക്ഷ നൽകിയത്. നടപടി ശരിവെച്ച അക്കൗണ്ടൻറ് ജനറലിൻെറ ഉത്തരവാണ് ട്രൈബ്യൂണൽ റദ്ദാക്കിയത്. മൂന്നുമാസത്തിനകം ശിക്ഷാവിധികൾ തിരുത്താനും സ൪വീസിൽ പ്രവേശിപ്പിക്കാനുമാണ് ഉത്തരവ്.
സമരത്തിൽ പങ്കെടുത്തതിൻെറ പേരിൽ പിരിച്ചുവിട്ട കെ.എ. മാനുവലിനെ എല്ലാ ആനുകൂല്യങ്ങളും നൽകി തിരിച്ചെടുക്കാൻ  നേരത്തെ ട്രൈബ്യുണൽ വിധിച്ചിരുന്നു. എൺപതോളം ജീവനക്കാരുടെ  ശിക്ഷ പുന$പരിശോധിക്കാൻ നേരത്തെ വിധിച്ചിരുന്നതാണ്.
ജീവനക്കാരുടെ ശിക്ഷാനടപടികളിൽ അനുഭാവപൂ൪വമായ സമീപനം അധികാരികൾ സ്വീകരിക്കണമെന്ന് ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.