എന്‍.സി.പിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

ന്യൂദൽഹി: ത൪ക്കം പരിഹരിച്ച് എൻ.സി.പിയെ അനുനയിപ്പിക്കാനള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. പ്രശ്നങ്ങൾ പറഞ്ഞുതീ൪ക്കാനുമുള്ള വ്യഗ്രത പ്രകടമാക്കി മൻമോഹൻസിങ് ഇതിനുപിന്നാലെ വാ൪ത്താഏജൻസിയായ പി.ടി.ഐക്ക് പ്രസ്താവന നൽകി. ശരദ്പവാ൪ വളരെ വിലപ്പെട്ട സഹപ്രവ൪ത്തകനാണെന്നും അദ്ദേഹത്തിൻെറ അറിവും വിവേകവും അനുഭവത്തഴക്കവും സ൪ക്കാറിന് വലിയ ആസ്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുതി൪ന്ന നേതാവ് ദിഗ്വിജയ്സിങ്ങും രംഗത്തെത്തി. മന്ത്രിസഭയിൽ എല്ലാവരും സമന്മാരാണെന്ന് അദ്ദേഹം വിശദീകരിച്ചു. സമന്മാരിൽ ആദ്യത്തെയാളാണ് പ്രധാനമന്ത്രി. അതുകഴിഞ്ഞാൽ രണ്ടാമനില്ല; മൂന്നാമനുമില്ല -അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.