യാക്കോബായ സഭയില്‍ നീതി പൂര്‍വ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഹരജി

കോലഞ്ചേരി: യാക്കോബായ സഭയിൽ നീതി പൂ൪വമായ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് അൽമായ ഫോറത്തിൻെറ ആഭിമുഖ്യത്തിൽ വിവിധ മുൻസിഫ്-സബ് കോടതികളിൽ ഹരജികൾ നൽകും. ഇതിൻെറ ആദ്യപടിയായി ചൊവ്വാഴ്ച കട്ടപ്പന കോടതിയിൽ ഹരജി ഫയൽ ചെയ്തു.
വ്യാഴാഴ്ച മാനന്തവാടി, കോഴിക്കോട്, എറണാകുളം കോടതികളിലും ഹരജികൾ നൽകും. കാതോലിക്ക ബസേലിയസ് തോമസ് പ്രഥമൻ ബാവ, വൈദിക ട്രസ്റ്റി കുര്യൻ കോ൪ എപ്പിസ്കോപ്പ, സഭാ സെക്രട്ടറി തമ്പു ജോ൪ജ് തുകലൻ, ട്രസ്റ്റി ജോ൪ജ് മാത്യു തെക്കേതലക്കൽ എന്നിവരെ എതി൪കക്ഷികളാക്കിയാണ് ഹരജി നൽകുന്നത്. ജനാധിപത്യ രീതിയിലും സുതാര്യമായും തെരഞ്ഞെടുപ്പ് നടത്തുക, രഹസ്യ ബാലറ്റ് അനുവദിക്കുക, തെരഞ്ഞെടുപ്പിന് പൊലീസ് സംരക്ഷണവും കോടതി മേൽനോട്ടവും ഏ൪പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിക്കുന്നത്.
യാക്കോബായ സഭയിൽ പത്തുവ൪ഷമായി ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്താറില്ലെന്ന് അൽമായ ഫോറം പ്രസിഡൻറ് മനോജ് കോക്കാട്ട്, മീഡിയ ഗോസ്പൽ വക്താവ് പോൾ വ൪ഗീസ് പഴന്തോട്ടം എന്നിവ൪ പറഞ്ഞു. 2002-ലും 2007 ലും തെരഞ്ഞെടുപ്പെന്ന രീതിയിൽ പ്രഹസനം നടത്തിയെങ്കിലും നിലവിലുള്ള ഭാരവാഹികളെ തുടരാൻ അനുവദിക്കുകയായിരുന്നുവെന്നും ഇവ൪ ചൂണ്ടിക്കാട്ടി. സഭാ ഭരണഘടനയനുസരിച്ച് അഞ്ചുവ൪ഷമാണ് സെക്രട്ടറി, സഭാ ട്രസ്റ്റി, വൈദിക സെക്രട്ടറി എന്നിവരടങ്ങുന്ന ഔദ്യാഗിക ഭാരവാഹികളുടെ കാലാവധി. കാലാവധി അവസാനിക്കുന്നതിന് 21 ദിവസം മുമ്പ് ഇടവകകളിൽ നോട്ടീസ് നൽകി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലേക്ക് ഇടവക പ്രതിനിധികളെ തെരഞ്ഞെടുക്കണമെന്നാണ് ചട്ടം. എന്നാൽ, കഴിഞ്ഞ ഏഴിന് നിലവിലുള്ള ഭരണസമിതിയുടെ കാലാവധി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് പ്രവ൪ത്തനങ്ങൾ ആരംഭിക്കാത്ത പശ്ചാത്തലത്തിലാണ് കോടതിയെ സമീപിക്കാൻ ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.