വ്യാപാര, സൈനിക ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ-റഷ്യ ധാരണ

ന്യൂദൽഹി: വ്യാപാര, സൈനിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ  വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയും റഷ്യൻ ഉപപ്രധാനമന്ത്രി ദിമിത്രി റൊഗോസിനുമായി നടന്ന കൂടിക്കാഴ്ചയിൽ ധാരണ. ബലറുസ്, കസഖിസ്താൻ എന്നിവയുമായി വിപുല സാമ്പത്തിക സഹകരണ കരാ൪ ഉണ്ടാക്കുന്നതിൻെറ സാധ്യത സംയുക്തമായി പഠിക്കും. കൂടങ്കുളം നിലയത്തിൽ രണ്ടു യൂനിറ്റുകൾകൂടി സ്ഥാപിച്ച് ആണവ വ്യാപാരം വിപുലപ്പെടുത്തുന്നതിനുള്ള ഉഭയകക്ഷി കരാറും ച൪ച്ചാവിഷയമായി.
യാത്രാവിമാനം, ഹെലികോപ്ട൪ എന്നിവ നി൪മിക്കുന്നതിനും ബഹിരാകാശ ഗവേഷണത്തിനും ഇന്ത്യയും റഷ്യയും പരസ്പരം താൽപര്യം പ്രകടിപ്പിച്ചു. സൈനിക സാമഗ്രികൾ നേരിട്ടു വാങ്ങുന്നതിനു പകരം സംയുക്തമായി നി൪മിക്കുന്നതിൻെറ സാധ്യതതേടും.  ദൽഹിയിലെത്തിയ റഷ്യൻ ഉപപ്രധാനമന്ത്രി ബുധനാഴ്ച പ്രധാനമന്ത്രി മൻമോഹൻസിങ്, വാണിജ്യമന്ത്രി ആനന്ദ് ശ൪മ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധമന്ത്രി എ.കെ ആൻറണിയുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.