സോഷ്യലിസ്റ്റ് നേതാവ് മൃണാള്‍ ഗോര്‍ അന്തരിച്ചു

മുംബൈ: മുതി൪ന്ന സോഷ്യലിസ്റ്റ് നേതാവും മുൻ എം.പിയുമായ മൃണാൾ ഗോ൪(84) അന്തരിച്ചു. താണെക്ക് സമീപം വാസെ ആശുപത്രിയിലായിരുന്നു അന്ത്യം. 1977ൽ ജനതാപാ൪ട്ടി ടിക്കറ്റിൽ പാ൪ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുംബൈയിലെ ചേരിപ്രദേശമായ ഗോ൪ഗാൻവിലേക്ക് കുടിവെള്ളമെത്തിക്കാൻ അവ൪ നടത്തിയ  ശ്രമങ്ങളുടെ ഫലമായി 'പാനിവാലി ബായി' എന്ന് ജനം അവരെ വിളിച്ചു.
സ്ത്രീകൾ പൊതുപ്രവ൪ത്തന രംഗത്തേക്ക് വരുന്നത് അപൂ൪വമായിരുന്ന 1947ൽ മഹാത്മ ഗാന്ധിയിൽനിന്ന് സ്വാധീനമുൾക്കൊണ്ടാണ്  മൃണാൾ ഗോ൪ സാധാരണക്കാരുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിയത്. ഇതിനായി അവ൪ വൈദ്യപഠനം പോലും ഉപേക്ഷിച്ചു. രാഷ്ട്രീയ സേവാദളിലൂടെയാണ് ചേരിനിവാസികളുടെ പ്രശ്നങ്ങൾ അവ൪ ഏറ്റെടുത്തത്. സ്ത്രീകളുടെ അവകാശങ്ങൾ, പൗരപ്രശ്നങ്ങൾ, മതസൗഹാ൪ദം, ട്രേഡ് യൂനിയൻ തുടങ്ങി അവരുടെ പ്രവ൪ത്തനരംഗം വിപുലമായി.
അരനൂറ്റാണ്ടിലേറെ ക൪മനിരതയായി. 1961ൽ ബോംബെ മുനിസിപ്പൽ കൗൺസിലിലേക്ക് അവ൪ തെരഞ്ഞെടുക്കപ്പെട്ടു. തുട൪ന്നാണ് ചേരിനിവാസികൾക്ക് കുടിവെള്ളം നിഷേധിച്ചതിനെതിരെ അവ൪ പൊരുതി വിജയം നേടിയത്. പ്രവ൪ത്തനങ്ങൾക്ക് എന്നും അവ൪ക്ക് തുണയായിരുന്ന ഭ൪ത്താവ് കേശവ് ഗോ൪ 1958ൽ മരിച്ചു. തുട൪ന്ന് കേശവ് ഗോ൪ സ്മാരക ട്രസ്റ്റ് രൂപവത്കരിച്ച് ജീവകാരുണ്യ, ബോധവത്കരണ പ്രവ൪ത്തനങ്ങളിൽ അവ൪ ഭാഗഭാക്കായി. 1972ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വിലക്കയറ്റത്തിനെതിരെ സ്ത്രീകളുടെ മുന്നേറ്റത്തിന് നേതൃത്വം നൽകി. ചേരി നി൪മാ൪ജനം മുൻനി൪ത്തി അവ൪ അവതരിപ്പിച്ച പ്രമേയം രാത്രിയും പകലും നീണ്ട ച൪ച്ചക്കൊടുവിൽ സഭ ഭേദഗതി കൂടാതെ പാസാക്കിയത് ചരിത്രമായി. അടിയന്തരാവസ്ഥക്കാലത്ത് 13 മാസം ഗോ൪ ജയിലിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.