കൂടുതല്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ചൈനീസ് വിപണി തുറക്കണം

ന്യൂദൽഹി: ചൈനയുമായുള്ള വ്യാപാരകമ്മി പരിഹരിക്കുന്നതിന് കൂടുതൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ചൈനീസ് വിപണി തുറക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ചൈനയുമായുള്ള വ്യാപാരകമ്മി ഉത്കണ്ഠയുണ്ടാക്കുന്നതാണ്. അത് പരിഹരിക്കുന്നതിന് ചൈന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണി അനുവദിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രി ആനന്ദ് ശ൪മ ആവശ്യപ്പെട്ടു. ഐ.ടി, ഫാ൪മസി വിഭാഗങ്ങൾക്കാണ് കൂടുതൽ വിപണി അനുവദിക്കേണ്ടത്. മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു  മന്ത്രി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.