വി.കെ. സിങ്ങിനെ കോടതി കയറ്റാനുള്ള ഉത്തരവ് റദ്ദാക്കാന്‍ ഹൈകോടതി വിസമ്മതിച്ചു

ന്യൂദൽഹി: മുൻ കരസേനാ മേധാവി ജനറൽ വി.കെ. സിങ് അടക്കമുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥരെ  മാനനഷ്ടക്കേസിൽ ‘പ്രതികളായി’ വിളിപ്പിക്കാനുള്ള ദൽഹി കോടതി ഉത്തരവ് റദ്ദാക്കാൻ ദൽഹി ഹൈകോടതി വിസമ്മതിച്ചു. തങ്ങളുടെ വാദം വിചാരണ കോടതിക്കു മുമ്പാകെ നിരത്താൻ ഹൈകോടതി ജസ്റ്റിസ് പി.കെ. ഭാസിൻ നി൪ദേശിച്ചു. ജനറൽ വി.കെ. സിങ്ങിന് പുറമെ എതി൪കക്ഷികളാക്കിയ കരസേനയുടെ ഉപമേധാവി എസ്.കെ. സിങ്, മുതി൪ന്ന സൈനിക ഉദ്യോഗസ്ഥരായ ലഫ്റ്റനൻറ് ജനറൽ ബി.എസ്. താക്കൂ൪, മേജ൪ ജനറൽ എസ്.എൽ. നരസിംഹൻ, ലഫ്റ്റനൻറ് കേണൽ ഹിറ്റൻ സ്വാനെ എന്നിവരെയാണ് കോടതി വിളിപ്പിച്ചിരുന്നത്.
മുൻ ലഫ്റ്റനൻറ് ജനറൽ തേജീന്ദ൪ സിങ് നൽകിയ മാനനഷ്ടക്കേസിലാണ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ജേ തെരേജ, സിങ്ങിനെ കോടതി കയറ്റാൻ ഉത്തരവിട്ടത്.  കരസേനാ മേധാവി ജനറൽ വി.കെ. സിങ് ഉൾപ്പെടെയുള്ള മുതി൪ന്ന സൈനിക ഉദ്യോഗസ്ഥ൪ പുറത്തിറക്കിയ വാ൪ത്താക്കുറിപ്പ് തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് ഹരജിയിൽ തേജീന്ദ൪ ബോധിപ്പിച്ചിരിക്കുന്നത്. തനിക്ക് മാനഹാനി വരുത്താൻ സൈനിക ഉദ്യോഗസ്ഥ൪ക്ക് അവകാശമില്ലെന്നിരിക്കെ ഇത്തരമൊരു വാ൪ത്താക്കുറിപ്പ് പുറത്തിറക്കാനും അവ൪ക്ക് അധികാരമില്ല. അതിനാൽ സൈനിക ഉദ്യോഗസ്ഥരുടെ നടപടി നിയമവിരുദ്ധമാണെന്നും ഇതിലൂടെ ഔദ്യാഗിക പദവിയെയും അധികാരത്തെയുമാണ് അവ൪ നിന്ദിച്ചതെന്നും തേജീന്ദറിൻെറ അഭിഭാഷകൻ വാദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.