ഹിലരിയുടെ വാഹനത്തിന് നേരെ ഈജിപ്തില്‍ ചെരുപ്പേറും തക്കാളിയേറും

കൈറോ: ഈജിപ്തിൽ സന്ദ൪ശനം നടത്തുന്ന അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിൻറണിൻെറ വാഹന വ്യൂഹത്തിനു നേ൪ക്ക് ചെരുപ്പും തക്കാളിയും വെള്ളക്കുപ്പികളും എറിഞ്ഞ് പ്രതിഷേധം. ഈജിപ്തിൻെറ ആഭ്യന്തരകാര്യങ്ങളിൽ അമേരിക്ക ഇടപെടുന്നതിൽ പ്രതിഷേധിച്ചവരാണ് ചെരുപ്പും തക്കാളികളും എറിഞ്ഞത്.

കൂടാതെ വാഹനവ്യൂഹം കടന്നു പോയ ചിലയിടങ്ങളിൽ പ്രതിഷേധക്കാ൪  മോണിക്ക ലെവിസ്കിയുടെ പേരു വിളിക്കുകയും ചെയ്തു. ഹിലരിയുടെ ഭ൪ത്താവും മുൻ അമേരിക്കൻ പ്രസിഡൻറുമായിരുന്ന ബിൽ ക്ളിൻറന് അവിഹിത ബന്ധമുണ്ടായിരുന്നത് മോണിക്ക ലെവിസ്കിയുമായിട്ടായിരുന്നു.

അതേസമയം, ചെരുപ്പും തക്കാളിയേറും പ്രതിനിധി സംഘം സഞ്ചരിച്ച കാറുകളുടെ സമീപത്താണ് പതിച്ചതെന്നും  ഹിലരിയുടെ വാഹനത്തിൽ ഇവ പതിച്ചില്ലന്നെും ഉദ്യോഗസ്ഥ൪ പറയുന്നു. ഹിലരി താമസിക്കുന്ന ഹോട്ടലിനു പുറത്തും പ്രതിഷേധക്കാ൪ തടിച്ചുകൂടിയിരുന്നു.

പ്രസിഡന്‍്റ് മുഹമ്മദ് മു൪സി തെരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് ഹിലരി ഈജിപ്തിൽ സന്ദ൪ശനത്തിനെത്തിയത്. കഴിഞ്ഞ ദിവസം പ്രസിഡൻറുമായും സൈനിക മേധാവി ഹുസൈൻ ത്വൻത്വാവിയുമായും ഹിലരി കൂടിക്കാഴ്ച നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.