ഓഹരി വ്യാപാരത്തിന്‍െറ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; വിദ്യാര്‍ഥി അറസ്റ്റില്‍

തലശ്ശേരി: ഓഹരി വ്യാപാരം നടത്താനെന്ന പേരിൽ നിരവധി ആളുകളിൽ നിന്നായി ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ എൻജിനീയറിങ്ങ് വിദ്യാ൪ഥിയെ തലശ്ശേരി പൊലീസ് അറ്സറ്റ് ചെയ്തു. പാലിശ്ശേരി കരിയാടൻ ഹൗസിലെ ഷുഹൈബിനെ(25) യാണ് അറസ്റ്റ് ചെയ്തത്.

ബിടെ.ക് വിദ്യാ൪ഥിയായ ഇയാളോടൊപ്പം ചിറക്കര സ്വദേശികളും സഹോദരങ്ങളുമായ തബ്ജാസ്, തൻവീ൪ എന്നിവരും സംഘത്തിലുണ്ടെന്നും ഇവ൪ ഒളിവിലാണെന്നും സി.ഐ അറിയിച്ചു. തലശ്ശേരിയിലും പരിസരത്തുമുള്ള 15ഓളം പേ൪ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

ഓഹരി വിപണിയിലും മറ്റു വ്യാപാരങ്ങളിലും നിക്ഷേപിക്കാനെന്ന് പറഞ്ഞാണ് സംഘം പണം തട്ടിയെടുത്തത്. അമ്പത് ലക്ഷം വരെയുള്ള നിക്ഷേപത്തിന്  ചെക്കും മുദ്രപത്രവുമാണ് ഗ്യാരൻറിയായി നൽകിയിരിക്കുന്നത്. പത്ത് ശതമാനം വരെ ലാഭവിഹിതം എന്ന പേരിൽ നിക്ഷേപക൪ക്ക് ആദ്യത്തെ രണ്ട്, മൂന്ന് മാസത്തോളം പണം നൽകിയിരുന്നു.

എന്നാൽ, പിന്നീട് പണം ലഭിക്കാത്തതിനെ തുട൪ന്നാണ് ഇവ൪ക്കെതിരെ പരാതിയുമായി ചില൪ രംഗത്തെത്തിയത്. പണം നഷ്ടപെടുമോ എന്ന് ഭയന്ന് ഒട്ടേറെ പേ൪ പരാതിപ്പെടാൻ മടിച്ചിരുന്നു. ഷുഹൈബിനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞതിനെ തുട൪ന്നാണ് കൂട്ടാളികളായ സഹോദരങ്ങൾ മുങ്ങിയത്. സംഘത്തിൻെറ പേരിൽ പണമിടപാട് നടത്തുന്ന സ്ഥാപനങ്ങളോ രജിസ്ട്രേഷനോ ഇല്ല. സംഘത്തിലെ മൂവരുടേയും പേരിലുള്ള വ്യക്തിപരമായ അക്കൗണ്ടിലേക്ക് ഈടാക്കിയ തുക നിക്ഷേപിച്ചിരിക്കുന്നത്.

സഹപാഠികളുടെ സൗഹൃദം ഉപയോഗിച്ചാണ് സംഘം നിരവധി പേരിൽ നിന്ന പണം വാങ്ങിയിരിക്കുന്നത്. സാധാരണക്കാ൪ ഉൾപെടെ ഉന്നതരുൾപെടെ സംഘത്തിൻെറ കെണിയിൽ പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. അറസ്റ്റിലായ ഷുഹൈബിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.